Kerala
എലത്തൂരില്‍ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി
ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു യുവതിയെ കൊലപ്പെടുത്തിയ സംഭവം.
കോഴിക്കോട്| എലത്തൂരില്‍ യുവതിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. തടമ്പാട്ടുതാഴം സ്വദേശി വൈശാഖനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.
ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു യുവതിയെ കൊലപ്പെടുത്തിയ സംഭവം. ഒന്നിച്ച് മരിക്കാമെന്ന് വിശ്വസിപ്പിച്ച ശേഷം യുവതിയെ കൊലപ്പെടുത്തി കെട്ടിത്തൂക്കുകയായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തിയത്. വൈശാഖന്‍റെ ഐഡിയൽ ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിൽ വെച്ചാണ് കൊലപാതകം നടത്തിയത്.
ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ പ്രതി ശ്രമിച്ചു. സംഭവത്തിൽ കേസെടുത്ത പോലീസ് വൈശാഖനെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ഹൈക്കോടതി ജാമ്യത്തിലായിരുന്നു വൈശാഖൻ
കൊലപാതകം നടന്ന് ഏഴ് മാസങ്ങൾക്ക് ശേഷമാണ് കേസിലെ പ്രതിയായ വൈശാഖനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Content Highlights:
Vyshakh, the accused in the Elathur woman murder case, was found dead in Kozhikode in a suspected suicide. He had previously killed a woman at his firm, Ideal Industries, after promising a joint suicide. Out on High Court bail, his death occurred seven months later, triggering a fresh probe.


