Connect with us

Saudi Arabia

ഈദുല്‍ ഫിത്ര്‍ നിസ്‌കാരം; ഇരുഹറമുകളിലും ലക്ഷങ്ങള്‍ പങ്കെടുത്തു

അഷ്ടദിക്കുകളില്‍ നിന്നും ഒഴുകിയെത്തിയ ഉംറ തീര്‍ത്ഥാടകരും,സഊദിയിലെ ആഭ്യന്തര തീര്‍ത്ഥാടകരും ഹറമുകളിലെത്തിച്ചേര്‍ന്നതോടെ ഇരുഹറമുകളും വിശ്വാസ സാഗരമായി മാറി

Published

|

Last Updated

മക്ക/മദീന |  ഒരുമാസക്കാലം നീണ്ടുനിന്ന ആത്മീയതയുടെയും വ്രതശുദ്ധിയുടെയും ദിനരാത്രങ്ങള്‍ക്ക് സമാപ്തം കുറിച്ച് സഊദിയില്‍ ചെറിയ പെരുന്നാള്‍ (ഈദുല്‍ ഫിത്ര്‍) ആഘോഷിച്ചു .അഷ്ടദിക്കുകളില്‍ നിന്നും ഒഴുകിയെത്തിയ ഉംറ തീര്‍ത്ഥാടകരും,സഊദിയിലെ ആഭ്യന്തര തീര്‍ത്ഥാടകരും ഹറമുകളിലെത്തിച്ചേര്‍ന്നതോടെ ഇരുഹറമുകളും വിശ്വാസ സാഗരമായി മാറി

മക്കയിലെ മസ്ജിദുല്‍ ഹറമില്‍ ഇരു ഹറം കാര്യാലയ മേധാവിയും,ഹറം ഇമാമുമായ ശൈഖ് ഡോ. അബ്ദുള്‍റഹ്മാന്‍ അല്‍സുദൈസും ,രാവാചക നഗരിയായ മദീനയിലെ മസ്ജിദുന്നബവിയില്‍ ശൈഖ് ഡോ. അബ്ദുല്ല ബിന്‍ അബ്ദുള്‍റഹ്മാന്‍ അല്‍-ബുഐജാനും ചെറിയ പെരുന്നാള്‍ നിസ്‌കാരത്തിനും,ഖുതുബക്കും നേതൃത്വം നല്‍കി

തിരുഗേഹങ്ങളുടെ സൂക്ഷിപ്പ് കാരനും ,സഊദി ഭരണാധികാരിയുമായ സല്‍മാന്‍ രാജാവ് ജിദ്ദയിലെ അല്‍-സലാം കൊട്ടാരത്തിലും,കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ മക്കയിലെ മസ്ജിദുല്‍ ഹറമിലും,പ്രവാചക നഗരിയിലെ മസ്ജിദിദുന്നബവിയില്‍ മദീന പ്രവിശ്യാ അമീര്‍ സല്‍മാന്‍ ബിന്‍ സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനും പെരുന്നാള്‍ നിസ്‌കാരം നിര്‍വ്വഹിച്ചു.ഈദുല്‍ ഫിത്ര്‍ നിസ്‌കാര ശേഷം മക്കയിലെ അസ് സഫ കൊട്ടാരത്തില്‍ മസ്ജിദുല്‍ ഹറമിലെ ഇമാമുമാരെയും മുആദിന്‍മാരെയും കിരീടാവകാശി സ്വീകരിച്ചു,

രാജ്യത്തെ എല്ലാ നഗരങ്ങളിലും, ഗവര്‍ണറേറ്റുകളിലും, ഗ്രാമങ്ങളിലും ചെറിയപെരുന്നാള്‍ നമസ്‌കാരം നടന്നു.റിയാദ് ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനും,ഡെപ്യൂട്ടി ഗവര്‍ണര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരനും റിയാദിലെ ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല പള്ളിയില്‍ വിശ്വാസികള്‍ക്കൊപ്പം ചെറിയപെരുന്നാള്‍ നിസ്‌കാരത്തില്‍ പങ്കെടുത്തു

വിശുദ്ധ റമദാനില്‍ നേടിയ ആത്മീയ ചൈതന്യം കാത്ത് സൂക്ഷിച്ച് ശിഷ്ടകാല ജീവിതം കൂടുതല്‍ ധന്യമാക്കുവാനും,റമദാനിനുശേഷം അനുസരണ പ്രവൃത്തികള്‍ ഉപേക്ഷിക്കരുതെന്നും,അലസത ഒഴിവാക്കണമെന്നും, അല്ലാഹുവിലേക്കുള്ള ഉത്സാഹത്തിലൂടെ വിജയത്തിനും സമൃദ്ധിക്കും വേണ്ടിയുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കണമെണമെന്നും ശവ്വാല്‍ മാസത്തിലെ ആറ് നോമ്പുകള്‍ അനുഷ്ഠിക്കുവാനും ഇമാമുമാര്‍ ഖുതുബയില്‍ വിശാസികളോട് ഉണര്‍ത്തി .’ആരെങ്കിലും റമദാനില്‍ നോമ്പനുഷ്ഠിക്കുകയും പിന്നീട് ശവ്വാലിലെ ആറ് ദിവസങ്ങളില്‍ നോമ്പ് അനുഷ്ഠിക്കുകയും ചെയ്താല്‍, അവന്‍ ജീവിതകാലം മുഴുവന്‍ നോമ്പനുഷ്ഠിച്ചതുപോലെയാണെന്നും,ഇമാം മുസ്ലിമിന്റെ സ്വഹീഹിലെ ഹദീസും,സന്തോഷത്തോടെ ഈദ് ആഘോഷിക്കുന്നതിന്റെ പ്രാധാന്യം ഊട്ടിയുറപ്പിക്കുന്നതിനായി പ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ ജീവിതത്തില്‍ നിന്നുള്ള ഉദാഹരണങ്ങളും ഇമാമുമാര്‍ ഉദ്ധരിച്ചു

 

---- facebook comment plugin here -----

Latest