International
അമേരിക്കയില്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്
ഇന്ത്യന്‍ സമയം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്

വാഷിങ്ങ്ടണ്‍ | അമേരിക്കയില്‍ അലാസ്‌ക തീരത്ത് ശക്തമായ ഭൂചലനം. ഇന്ത്യന്‍ സമയം പുലര്‍ച്ചെ രണ്ട് മണിയോടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്. ഭൂചലനത്തെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.
അലാസ്‌കയിലെ ദ്വീപ് നഗരമായ സാന്‍ഡ് പോയിന്റില്‍ നിന്ന് 87 കിലോമീറ്റര്‍ അകലെ കടലിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. കാര്യമായ നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
---- facebook comment plugin here -----