Connect with us

International

അഫ്ഗാനിസ്ഥാനില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5 തീവ്രത രേഖപ്പെടുത്തി

നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Published

|

Last Updated

കാബൂള്‍|അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റിപ്പോര്‍ട്ട് ചെയ്തത്. 123 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായത്. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് പര്‍വതനിരകളില്‍, ഭൂകമ്പ പ്രവര്‍ത്തനങ്ങള്‍ക്ക് സാധ്യതയുള്ളതായി റെഡ് ക്രോസ് പറയുന്നു. ഇന്ത്യന്‍, യുറേഷ്യന്‍ ടെക്‌റ്റോണിക് പ്ലേറ്റുകള്‍ കൂടിച്ചേരുന്ന നിരവധി ഫോള്‍ട്ട് ലൈനുകള്‍ക്ക് മുകളിലാണ് രാജ്യം സ്ഥിതി ചെയ്യുന്നത്.