Kerala
ഗോവിന്ദാപുരം ചെക്ക് പോസ്റ്റില്‍ പുലർച്ചെ റെയ്ഡ്
പായക്കടിയിലും കസേരക്ക് പിന്നിലും ഒളിപ്പിച്ച നിലയിലായിരുന്നു പണം.

പാലക്കാട് | ഗോവിന്ദാപുരം ആർ ടി ഒ ചെക്ക് പോസ്റ്റില്‍ പുലര്‍ച്ചെ വിജിലന്‍സ് റെയ്ഡ് നടത്തി. ഓഫീസിൽ അനധികൃതമായി സൂക്ഷിച്ച 16,450 രൂപ പിടികൂടി. രണ്ട് മണിക്കൂര്‍ നിരീക്ഷിച്ചതിന് ശേഷം ഇന്ന് പുലര്‍ച്ചെ രണ്ടിനാണ് പരിശോധന ആരംഭിച്ചത്. രണ്ടര മണിക്കൂറിനിടെയാണ് ഇത്രയും പണം ഓഫീസിലെത്തിയത്.
അതേസമയം, 25 മണിക്കൂറിനിടെ സര്‍ക്കാര്‍ ഖജനാവിലേക്ക് രേഖയാക്കിയത് 12,900 രൂപ മാത്രമാണ്. പായക്കടിയിലും കസേരക്ക് പിന്നിലും ഒളിപ്പിച്ച നിലയിലായിരുന്നു പണം. ഉദ്യോഗസ്ഥരുടെ വാഹനത്തിലും ഓഫീസ് മുറിയിലും വണ്ടിക്കാർ നൽകുന്ന പഴങ്ങള്‍ കണ്ടെത്തി.
ഓണാഘോഷ പശ്ചാത്തലത്തിലാണ് റെയ്ഡ്. ചെക്ക് പോസ്റ്റുകളില്‍ വ്യാപക അനധികൃത പണപ്പിരിവ് നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി വാളയാർ അടക്കമുള്ള പാലക്കാട്ടെ വിവിധ ചെക് പോസ്റ്റുകളില്‍ വിജിലന്‍സ് പരിശോധന നടത്തിവരുന്നുണ്ട്.