Connect with us

Health

മങ്ങിയ ചർമം ഇനി തിളങ്ങും; ഇതൊന്നു പരീക്ഷിച്ചു നോക്കൂ...

പലരും അഭിമുഖീകരിക്കുന്ന ഒരു സാധാരണ പ്രശ്‌നമാണ് മങ്ങിയ ചർമ്മം. ഏതു നിറത്തിൽ ആണെങ്കിലും ചർമം മങ്ങിയതായി കാണാൻ ആരും ഇഷ്ടപ്പെടുന്നില്ല. ഒരു തിളക്കമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. രണ്ട് സാധനങ്ങൾ കൊണ്ട് നിങ്ങളുടെ ചർമ്മത്തിന്റെ തിളക്കം വീണ്ടെടുക്കാം.

Published

|

Last Updated

നമ്മുടെ ബാഹ്യ പരിതസ്ഥിതിയിലോ ഭക്ഷണ രീതിയിലോ മാറ്റങ്ങളുണ്ടാകുമ്പോഴെല്ലാം, അതിൻ്റെ ഫലങ്ങൾ ആദ്യം നമ്മുടെ ചർമ്മത്തിലാണ് ഉണ്ടാകുന്നത്. പലരും അഭിമുഖീകരിക്കുന്ന ഒരു സാധാരണ പ്രശ്‌നമാണ് മങ്ങിയ ചർമ്മം. ഏതു നിറത്തിൽ ആണെങ്കിലും ചർമം മങ്ങിയതായി കാണാൻ ആരും ഇഷ്ടപ്പെടുന്നില്ല. ഒരു തിളക്കമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതിനുവേണ്ടി പല പൊടിക്കൈകളും പരീക്ഷിക്കുന്നവരാണ് നമ്മളിൽ ഏറെ പേരും.

ഒരു പ്രായം കഴിഞ്ഞാൽ ചർമത്തിന്റെ തിളക്കം മങ്ങുന്നത് സാധാരണമാണ്. ഈ പ്രശ്നങ്ങളെല്ലാം കൊണ്ട് വേവലാതിപ്പെടുന്നവരാണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്ക് വേണ്ട പൊടിക്കൈ ഇവിടെയുണ്ട്. രണ്ട് സാധനങ്ങൾ കൊണ്ട് നിങ്ങളുടെ ചർമ്മത്തിന്റെ തിളക്കം വീണ്ടെടുക്കാം. പുതിനയും നാരങ്ങയും നിങ്ങളുടെ ചർമ്മത്തിൽ അത്ഭുതകരമായ മാറ്റങ്ങൾ സൃഷ്ടിച്ചേക്കും.

ശരീരത്തിലെ ചൂടിനെ തണുപ്പിക്കാൻ ഏറ്റവും നല്ല മാർഗങ്ങളാണ് തണുത്ത എന്തെങ്കിലും ഉള്ളിൽ ചെല്ലുന്നത്. എങ്കിൽ അത് ഔഷധഗുണമോ പോഷകപ്രദമോ ആയ എന്തെങ്കിലും ആണെങ്കിൽ അത് നിങ്ങളുടെ ചർമ്മത്തിൽ മിറാക്കിളുകൾ ഉണ്ടാക്കിയേക്കും. നാരങ്ങ ജ്യൂസിൽ പുതിന കൂടി ചേർത്ത് കുടിക്കുന്നത് ശരീരത്തെ തണുപ്പിക്കുന്നതോടൊപ്പം നിങ്ങളുടെ ചർമ്മത്തെയും പരിപോഷിപ്പിക്കും.

പുതിന മുഖക്കുരു കൊണ്ട് ബുദ്ധിമുട്ടുന്നവർക്കും ഉത്തമമാണ്. പുതിനയില അടങ്ങിയിരിക്കുന്ന സാലിസിലിക് ആസിഡ് ചർമ്മത്തിന് വളരെയധികം നല്ലതാണ്. നിങ്ങളുടെ ഭക്ഷണത്തിൽ പുതിന ഉൾപ്പെടുത്തുന്നതിലൂടെ, നിങ്ങളുടെ ചർമ്മം വെട്ടി തിളങ്ങുകയും സ്വാഭാവിക തിളക്കം ലഭിക്കുകയും ചെയ്യും. പുതിന ജ്യൂസ് കുടിക്കുന്നതിനു പുറമേ, നിങ്ങൾക്ക് മാസ്കായും പുതിന ചർമ്മത്തിൽ പുരട്ടാം.

ചർമ്മത്തിൻ്റെ ആരോഗ്യത്തിന് ഏറ്റവും ആവശ്യമായ വിറ്റാമിനുകളിലൊന്നായ വിറ്റാമിൻ സിയുടെ പവർഹൗസാണ് നാരങ്ങയെന്ന് നമുക്കെല്ലാവർക്കും അറിയാം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (എൻഐഎച്ച്) അനുസരിച്ച്, നാരങ്ങ ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പന്നമാണ്, കൂടാതെ സിട്രിക് ആസിഡും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ മൃതകോശങ്ങളെ നശിപ്പിക്കാൻ സഹായിക്കും. ബ്ലാക്ക്‌ഹെഡ്‌സ്, മുഖക്കുരു തുടങ്ങിയ ചർമ്മ പ്രശ്‌നങ്ങളെ അകറ്റി നിർത്താനും നാരങ്ങാനീര് സഹായിക്കും.

അപ്പോൾ ഇനി ദിവസേന അല്ലെങ്കിൽ ഒന്നിടവിട്ട ദിവസങ്ങളിൽ നാരങ്ങയും പുതിനയും ചേർത്ത ജ്യൂസ് കുടിക്കുന്നത് ശീലമാക്കിക്കോളൂ.

(ശ്രദ്ധിക്കുക: ഏതെങ്കിലും തരം അസുഖങ്ങൾ ഉള്ളവർ ഡോക്ടറെ കൺസൾട്ട് ചെയ്തതിനുശേഷം ഇത്തരം മാർഗങ്ങൾ പരീക്ഷിക്കുന്നതാണ് നല്ലത്.)

Latest