Connect with us

Uae

ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബർ അഞ്ചിന് ആരംഭിക്കും

ജനുവരി 11 വരെ നീളും

Published

|

Last Updated

ദുബൈ|ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ (ഡി എസ് എഫ്) 31-ാമത് എഡിഷൻ ഡിസംബർ അഞ്ച് മുതൽ അടുത്ത ജനുവരി 11 വരെ നടക്കും. ഷോപ്പിംഗ് ഡീലുകൾ, വിനോദം, മറ്റ് അനുഭവങ്ങൾ എന്നിവ സംയോജിപ്പിച്ചാണ് ഡി എസ് എഫ് ഒരുക്കുന്നത്. ദുബൈ ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്മെന്റാണ് സംഘാടകർ.
ഡി എസ് എഫ് മെഗാ റാഫിൾ വാർഷിക ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ സവിശേഷതയായി മാറിയിരിക്കുന്നുവെന്ന് സി ഇ ഒ അഹ് മദ് അൽ ഖാജ പറഞ്ഞു.

മെഗാ റാഫിൾ നറുക്കെടുപ്പിലൂടെ ഭാഗ്യശാലിയായ ഒരു ഉപഭോക്താവിന് ദിവസേന നിസ്സാൻ കാറും 1,00,000 ദിർഹവും സമ്മാനമായി നേടാൻ അവസരം ലഭിക്കും. കൂടാതെ, അവസാന ദിവസം ഒരാൾക്ക് 4,00,000 ദിർഹമിന്റെ ഗ്രാൻഡ് പ്രൈസും നേടാം. 100 ദിർഹം വിലയുള്ള റാഫിൾ ടിക്കറ്റുകൾ തസ്ജീൽ സെന്ററുകൾ, ഇനോക് സ്റ്റേഷനുകൾ, സൂം സ്റ്റോറുകൾ, ഓട്ടോപ്രോ സർവീസ് ഔട്ട്‌ലെറ്റുകൾ എന്നിവിടങ്ങളിൽ നിന്ന് വാങ്ങാം.

പാത്ത്‌ഫൈൻഡർ, എക്‌സ്-ടെറ, എക്‌സ്-ട്രെയിൽ, കിക്ക്‌സ്, മാഗ്‌നൈറ്റ് എന്നീ നിസ്സാൻ മോഡലുകളിൽ ഏതെങ്കിലും ഒന്ന് സമ്മാനമായി നേടാനും ദിവസേനയുള്ള നറുക്കെടുപ്പിൽ വിജയിക്കാത്തവരെ 2026 ജനുവരി 11-ന് നടക്കുന്ന ഒറ്റത്തവണ നറുക്കെടുപ്പിൽ ഉൾപ്പെടുത്തും. ഇതിലെ വിജയിക്ക് 4,00,000 ദിർഹമിന്റെ ഗ്രാൻഡ് പ്രൈസ് ലഭിക്കും.

 

 

---- facebook comment plugin here -----

Latest