Uae
ദുബൈ ഭാരത് മാർട്ട് 2027-ൽ പൂർണശേഷിയിൽ പ്രവർത്തിക്കും; ഭൂമി ലഭിച്ചു
ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ദുബൈയിലെ വ്യാപാര സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ മാര്‍ട്ട് സഹായിക്കും

ദുബൈ | ഭാരത് മാര്‍ട്ട് 2027-ഓടെ പൂര്‍ണ ശേഷിയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഡി പി വേള്‍ഡിന്റെ ജി സി സി മേഖലാ സി ഇ ഒയും മാനേജിംഗ് ഡയറക്ടറുമായ അബ്ദുല്ല ബിന്‍ ദമിതാന്‍ അറിയിച്ചു.
ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ എക്സ്‌പോ സിറ്റിക്ക് എതിര്‍വശത്ത് യിവു മാര്‍ക്കറ്റിനൊപ്പം നിര്‍മാണം പുരോഗമിക്കുന്ന ഭാരത് മാര്‍ട്ടിന് ഡി പി വേള്‍ഡിന് ഭൂമി ലഭിച്ചതായി അദ്ദേഹം വ്യക്തമാക്കി. 2022-ലെ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (സെപ) മൂലം യു എ ഇ – ഇന്ത്യ ഉഭയകക്ഷി വ്യാപാരം 100 ബില്യണ്‍ ഡോളറിലെത്തിക്കാനാണ് ലക്ഷ്യമാക്കുന്നത്.
ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ദുബൈയിലെ വ്യാപാര സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ മാര്‍ട്ട് സഹായിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അതോടൊപ്പം തുര്‍ക്ക് മാര്‍ട്ടിനും ഓട്ടോ മാര്‍ക്കറ്റും പഴം-പച്ചക്കറി മാര്‍ക്കറ്റും വിപുലീകരിക്കാനും ഡി പി വേള്‍ഡിന് ഭൂമി ലഭിച്ചിട്ടുണ്ട്.