Uae
ദുബൈ; രണ്ട് ധനകാര്യ സ്ഥാപനങ്ങൾക്കെതിരെ നടപടി
നിബന്ധനകൾ പാലിക്കാത്തതിനാലാണ് ധനകാര്യ സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തത്.

ദുബൈ|രണ്ട് ധനകാര്യ സ്ഥാപനങ്ങൾക്കെതിരെ, നിബന്ധനകൾ പാലിക്കാത്തതിന് അധികൃതരുടെ നടപടി. ലൈസൻസുള്ള സ്ഥാപനങ്ങളാണിവ. ഈ ധനകാര്യ സ്ഥാപനങ്ങൾ റെഗുലേറ്ററി റിപ്പോർട്ടിംഗ് ബാധ്യതകൾ പാലിക്കുന്നതിൽ പരാജയപ്പെട്ടിരുന്നെന്ന് സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റി (എസ് സി എ) അറിയിച്ചു. മോണ്ടിയൽ (ദുബൈ) എൽ എൽ സി, അബ്‌സൊല്യൂട്ട് റിട്ടേൺ ഇൻവെസ്റ്റ്മെന്റ് അഡൈ്വസേഴ്സ് ലിമിറ്റഡ് (ദുബൈ ബ്രാഞ്ച്) എന്നിവയ്ക്ക് 100,000 ദിർഹം വീതമാണ് പിഴ ചുമത്തിയത്.
2024 ജൂൺ 30ന് അവസാനിക്കുന്ന സാമ്പത്തിക കാലയളവിലേക്ക് ഓഡിറ്റ് ചെയ്ത ത്രൈമാസ ഇടക്കാല സാമ്പത്തിക പ്രസ്താവനകൾ നിയമപരമായ സമയപരിധിക്കുള്ളിൽ സമർപ്പിക്കുന്നതിൽ കമ്പനികൾ പരാജയപ്പെട്ടു. ഈ പരാജയം 2021 ലെ എസ് സി എ ബോർഡ് ചെയർമാന്റെ തീരുമാന നമ്പർ (13/ചെയർമാൻ) ലെ ആർട്ടിക്കിൾ 7(1), അധ്യയം 5, സെക്ഷൻ 2ന്റെ ലംഘനമാണ്. ഇത് സാമ്പത്തിക പ്രവർത്തനങ്ങൾക്കും സ്റ്റാറ്റസ് ക്രമീകരണ സംവിധാനങ്ങൾക്കുമുള്ള റൂൾബുക്കിലുള്ളതാണ്. യു എ ഇയുടെ സാമ്പത്തിക സേവന മേഖലയിലെ സുതാര്യതയും ഉത്തരവാദിത്തവും ഉയർത്തിപ്പിടിക്കുന്നതിനുള്ള അതിന്റെ തുടർച്ചയായ പ്രതിബദ്ധതയെ എസ് സി എയുടെ എൻഫോഴ്സ്മെന്റ് നടപടി അടിവരയിടുന്നു.
യു എ ഇയിലെ ധനകാര്യ വിപണികളെ നിയന്ത്രിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും എസ് സി എ നിർണായക പങ്ക് വഹിക്കുന്നു. ധനകാര്യ വിപണികൾ സുതാര്യവും നീതിയുക്തവുമാണെന്നും സ്ഥാപിത നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും ബോഡി ഉറപ്പാക്കുന്നു. വഞ്ചന, കൃത്രിമത്വം, മറ്റ് അധാർമിക രീതികൾ എന്നിവ തടയുന്നതിന് സെക്യൂരിറ്റീസ് മാർക്കറ്റുകളിലെയും കമ്മോഡിറ്റി എക്‌സ്‌ചേഞ്ചുകളിലെയും വ്യാപാര പ്രവർത്തനങ്ങൾ ഇത് നിരീക്ഷിക്കുന്നു.
---- facebook comment plugin here -----