Connect with us

Kerala

നെടുമങ്ങാട് അമ്മയെ മകന്‍ മദ്യലഹരിയില്‍ ചവിട്ടിക്കൊന്നു

ചവിട്ടേറ്റ് ഓമനയുടെ ശരീരത്തിന്റെ വിവിധയിടങ്ങളില്‍ എല്ലുകള്‍ പൊട്ടിയ നിലയിലായിരുന്നു.

Published

|

Last Updated

തിരുവനന്തപുരം |  നെടുമങ്ങാട് തേക്കടയില്‍ അമ്മയെ മകന്‍ ചവിട്ടിക്കൊലപ്പെടുത്തി. തേക്കട സ്വദേശിനി ഓമന (85) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ മകന്‍ മണികണ്ഠനെ വട്ടപ്പാറ പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് സംഭവം.

മദ്യലഹരിയില്‍ മണികണ്ഠന്‍ ഓമനയെ ചവിട്ടുകയും ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇവരെ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. ചവിട്ടേറ്റ് ഓമനയുടെ ശരീരത്തിന്റെ വിവിധയിടങ്ങളില്‍ എല്ലുകള്‍ പൊട്ടിയ നിലയിലായിരുന്നു. നേരത്തെയും ഇയാള്‍ അമ്മയെ മര്‍ദിച്ചിരുന്നതായി നാട്ടുകാര്‍ പോലീസിനോട് പറഞ്ഞു.

 

Latest