Connect with us

Kerala

ഡ്രൈവിങ് സ്‌കൂള്‍ ഉടമയെ മര്‍ദിച്ച കേസ്; സഹോദരങ്ങള്‍ അറസ്റ്റില്‍

പത്തനംതിട്ട വെട്ടിപ്പുറം പേട്ട പുതുപ്പറമ്പില്‍ വീട്ടില്‍ ആഷിക് റഹീം (19), അഫ്സല്‍ റഹീം (20) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

Published

|

Last Updated

പത്തനംതിട്ട | ഡ്രൈവിങ് പരിശീലനത്തിനു പോയ മാതാവിനെ വീഡിയോ കോള്‍ ചെയ്ത ഡ്രൈവിങ് സ്‌കൂള്‍ ഉടമയെ മര്‍ദിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പത്തനംതിട്ട വെട്ടിപ്പുറം പേട്ട പുതുപ്പറമ്പില്‍ വീട്ടില്‍ ആഷിക് റഹീം (19), അഫ്സല്‍ റഹീം (20) എന്നിവരെയാണ് പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. എം ബി വി ഡ്രൈവിങ് സ്‌കൂള്‍ ഉടമ പത്തനംതിട്ട വെട്ടിപ്പുറം പേട്ട മൂപ്പനാര്‍ വീട്ടില്‍ സലിം മുഹമ്മദ് മീര (56)നെ മര്‍ദിച്ച കേസിലാണ് അറസ്റ്റ്.

കഴിഞ്ഞ ദിവസം വൈകീട്ടോടെ സലീമിന്റെ വീട്ടു പരിസരത്തായിരുന്നു സംഭവം. സംഘര്‍ഷത്തിനിടയില്‍ സലീമിന്റെ ഭാര്യയ്ക്കും മര്‍ദനമേറ്റതായി പറയുന്നു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സലീമിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.

ഡ്രൈവിങ് സ്‌കൂളില്‍ പഠിച്ചതിന്റെ ഫീസ് ചോദിച്ചതിനും വീഡിയോ കോള്‍ ചെയ്തതിനുമാണ് തന്നെ മര്‍ദിച്ചതെന്നായിരുന്നു സലീം പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ മാതാവിനെ വാട്സ് ആപ്പില്‍ വിളിച്ച് അശ്ലീലം പറഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമെന്നാണ് കുറ്റാരോപിതര്‍ പറയുന്നത്. രണ്ടാംപ്രതി അഫ്സല്‍ പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ മുമ്പ് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളില്‍ പ്രതിയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. അന്വേഷണത്തിന് എസ് ഐമാരായ തോമസ് ഉമ്മന്‍, ഷിജു പി സാം, സി പി ഒ. ശ്രീകാന്ത് നേതൃത്വം നല്‍കി. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

---- facebook comment plugin here -----

Latest