Connect with us

National

പൗരത്വ ഭേദഗതി നിയമത്തിന്റെ കരട് 2024 മാര്‍ച്ച് 30നകം പൂര്‍ത്തിയാകും; കേന്ദ്രമന്ത്രി

കഴിഞ്ഞ രണ്ട് വര്‍ഷമായി പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും അജയ് മിശ്ര പറഞ്ഞു.

Published

|

Last Updated

ന്യൂഡല്‍ഹി| പൗരത്വ ഭേദഗതി നിയമത്തിന്റെ അന്തിമ കരട് 2024 മാര്‍ച്ച് 30നകം പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര. കഴിഞ്ഞ രണ്ട് വര്‍ഷമായി പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ചില പ്രശ്നങ്ങള്‍ പരിഹരിച്ചു തുടങ്ങിയിട്ടുണ്ടെന്നും പശ്ചിമ ബംഗാളിലെ മതുവ സമൂഹത്തിന്റെ പൗരത്വ അവകാശങ്ങള്‍ ആര്‍ക്കും തട്ടിയെടുക്കാന്‍ കഴിയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

താക്കൂര്‍നഗറില്‍ മതുവ സമുദായത്തിന്റെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അജയ് മിശ്ര. ബില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസാക്കിയതാണ്. ലോക്സഭയില്‍നിന്ന് ചട്ടം രൂപീകരിക്കുന്നതിന് 2024 ജനുവരി ഒമ്പത് വരെ സമയപരിധിയുണ്ട്. രാജ്യസഭാ സമിതിക്ക് 2024 മാര്‍ച്ച് 30 വരെയും സമയപരിധിയുണ്ട്.

 

 

---- facebook comment plugin here -----

Latest