Connect with us

Kerala

ഡോ. സിസ തോമസിനെതിരായ സര്‍ക്കാര്‍ ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

വി സി നിയമനത്തിനായി സര്‍ക്കാര്‍ നിര്‍ദേശിച്ചവരുടേയും ഡോ. സിസ തോമസിന്റേയും യോഗ്യകള്‍ കോടതിയെ അറിയിക്കണം

Published

|

Last Updated

കൊച്ചി   | സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. സിസ തോമസിനെ നിയമിച്ച ഗവര്‍ണ്ണറുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഡോ. സിസക്കെതിരെ ഹരജി നല്‍കുവാന്‍ സര്‍ക്കാറിന് അവകാശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. വി സി നിയമനത്തിനായി സര്‍ക്കാര്‍ നിര്‍ദേശിച്ചവരുടേയും ഡോ. സിസ തോമസിന്റേയും യോഗ്യകള്‍ കോടതിയെ അറിയിക്കണം. ബുധനാഴ്ചക്കകം ഇതില്‍ സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദേശിചചു

വി സിയെ ശുപാര്‍ശ ചെയ്യേണ്ടത് സര്‍ക്കാരാണെന്നും എന്നാല്‍ സിസ തോമസിനെ ഗവര്‍ണ്ണര്‍ സ്വന്തം ഇഷ്ടപ്രകാരം നിയമിക്കുകയായിരുന്നുവെന്നുമാണ് സര്‍ക്കാര്‍ ഹരജിയില്‍ പറയുന്നത്.നിയമ വിരുദ്ധമായ ഗവര്‍ണ്ണറുടെ ഉത്തരവ് റദ്ദാക്കണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം. നിയമനം സ്റ്റേ ചെയ്യണം എന്ന സര്‍ക്കാര്‍ ആവശ്യം നേരത്തെ ഹരജി പരിഗണിച്ചപ്പോള്‍ കോടതി തള്ളിയിരുന്നു

വിസി നിയമനത്തിനായി സര്‍ക്കാര്‍ മുന്നോട്ടുവച്ച ശിപാര്‍ശകള്‍ തള്ളിക്കൊണ്ടായിരുന്നു സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ സീനിയര്‍ ജോയിന്റ് ഡയറക്ടറായ സിസ തോമസിന് കെടിയു വിസിയുടെ ചുമതല ഗവര്‍ണ്ണര്‍ നല്‍കിയത്. ഹര്‍ജിയില്‍ യുജിസിയെ കോടതി സ്വമേധയാ കക്ഷി ചേര്‍ത്തിട്ടുണ്ട്.

 

Latest