Connect with us

Kozhikode

ഡോ. സുനില്‍ കെ രാഹുലന്‍ നിര്യാതനായി

അബൂദബി മുസഫ ലൈഫ്‌ലൈന്‍ ഹോസ്പിറ്റലിലെ സ്‌പെഷ്യലിസ്റ്റ് യൂറോളജിസ്റ്റായിരുന്നു.

Published

|

Last Updated

അബൂദബി | കോഴിക്കോട് പി ടി ഉഷ റോഡ് ജയന്തി നഗര്‍ കോളനി ദീപത്തില്‍ ഡോ. സുനില്‍ കെ രാഹുലന്‍ (58) നിര്യാതനായി. അബൂദബി മുസഫ ലൈഫ്‌ലൈന്‍ ഹോസ്പിറ്റലിലെ സ്‌പെഷ്യലിസ്റ്റ് യൂറോളജിസ്റ്റായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നിന് അബൂദബിയിലെ വീട്ടിലായിരുന്നു അന്ത്യം.

എസ് എന്‍ ഡി പി യോഗം മുന്‍ പ്രസിഡന്റ്, തൃശൂര്‍ കോമന്താക്കല്‍ പരേതനായ ഡോ. കെ കെ രാഹുലന്റേയും തൃശ്ശൂര്‍ വെസ്റ്റ് ഫോര്‍ട്ട് ഹോസ്പിറ്റലിലെ മുന്‍ ഗൈനക്കോളജിസ്റ്റ് ഡോ. സരോജ് രാഹുലന്റേയും മകനാണ്. പി വി എസ് ഹോസ്പിറ്റല്‍ മുന്‍ എം ഡി. പരേതനായ ഡോ. ടി കെ ജയരാജന്റേയും മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി വി ചന്ദ്രന്റെ സഹോദരി കുമാരി ജയരാജന്റേയും മകള്‍ ഡോ. ദീപ സുനിലാണ് (എല്‍ എല്‍ എച്ച് ഹോസ്പിറ്റല്‍, അബൂദബി) ഭാര്യ.

മക്കള്‍: വേണിക വിനയ് (സ്‌നൈഡര്‍, ആസ്‌ത്രേലിയ), ഡോ.ദിയ സുനില്‍ (യു എസ് എ). മരുമകന്‍: വിനയ് ശ്രീനിവാസന്‍ (ഓസ്‌കോണക്‌സ്, ആസ്‌ത്രേലിയ). സഹോദരന്‍: ഡോ. വിജില്‍ രാഹുലന്‍ (പള്‍മനോളജിസ്റ്റ്, ഹൈദരാബാദ്). സംസ്‌കാരം ബുധനാഴ്ച രാവിലെ 11-ന് പുതിയപാലം ശ്മശാനത്തില്‍.

 

Latest