Connect with us

National

തീവ്രവാദത്തെ ഏതെങ്കിലും മതവുമായി ബന്ധപ്പെടുത്തരുത്: അമിത് ഷാ

തീവ്രവാദത്തേക്കാള്‍ വലിയ ഭീഷണിയാണ് തീവ്രവാദത്തിനു ഫണ്ടിങ് നല്‍കുന്നതെന്നും കേന്ദ്രമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി | തീവ്രവാദത്തെ ഏതെങ്കിലും മതവുമായോ ദേശീയതയുമായോ ബന്ധപ്പെടുത്തരുതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തീവ്രവാദത്തേക്കാള്‍ വലിയ ഭീഷണിയാണ് തീവ്രവാദത്തിനു ഫണ്ടിങ് നല്‍കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഭീകരവാദത്തിനുള്ള ധനസഹായം ചെറുക്കുന്നതു സംബന്ധിച്ച മൂന്നാമത് രാജ്യാന്തര മന്ത്രിതല സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആഗോള സമാധാനത്തിനും സുരക്ഷക്കും ഗുരുതര ഭീഷണിയാണ് തീവ്രവാദം. തീവ്രവാദത്തിന് സാമ്പത്തിക സഹായം നല്‍കുന്നത് തീവ്രവാദത്തിന്റെ ലക്ഷ്യവും മാര്‍ഗവും കണ്ടെത്തുന്നതിന് സഹായമാവുന്നു. തീവ്രവാദത്തെ ഏതെങ്കിലും മതവുമായോ ദേശീയതയുമായോ വിഭാഗങ്ങളുമായോ ചേര്‍ത്തുപറയാന്‍ കഴിയില്ലെന്നും അങ്ങിനെ പാടില്ലെന്നും അമിത് ഷാ പറഞ്ഞു.

തീവ്രവാദത്തെ നേരിടാന്‍ നിയമ- സാമ്പത്തിക സംവിധാനങ്ങള്‍ക്ക് പുറമേ സുരക്ഷാ രീതിയിലും ഇന്ത്യ വലിയ മുന്നേറ്റം നടത്തി. അതേസമയം, തീവ്രവാദത്തിനെതിരായ പോരാട്ടത്തെ ദുര്‍ബലപ്പെടുത്താനും തടസ്സപ്പെടുത്താനും ചിലരാജ്യങ്ങള്‍ ശ്രമിക്കുന്നതായി അദ്ദേഹം ആരോപിച്ചു.

ചില രാജ്യങ്ങള്‍ തീവ്രവാദികളെ സംരക്ഷിക്കുകയും അവര്‍ക്ക് താവളം ഒരുക്കുകയും ചെയ്യുന്നു. തീവ്രവാദികളെ സംരക്ഷിക്കുന്നത് തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും അമിത് ഷാ പറഞ്ഞു

---- facebook comment plugin here -----

Latest