Kerala
സംസ്ഥാനത്തിനായി മൊട്ടുസൂചിയുടെ പ്രയോജനം പോലും ചെയ്യുന്നില്ല; കേന്ദ്രമന്ത്രി വി മുരളീധരനെതിരെ വിമര്‍ശവുമായി മന്ത്രി വി ശിവന്‍കുട്ടി
ജനാധിപത്യത്തില്‍ വിശ്വസിക്കുന്നുവെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വാഹനവും മറ്റ് സംവിധാനവും ഉപേക്ഷിച്ച് ബി ജെ പിയുടെ വാഹനത്തിലാണ് കേന്ദ്രമന്ത്രി കെ റെയില്‍ വിരുദ്ധ സമരത്തിന് പോകേണ്ടതെന്നും വി ശിവന്‍കുട്ടി

തിരുവനന്തപുരം | കെ റെയിലിനെതിരെ വീടു കയറി പ്രചാരണം നടത്തിയ കേന്ദ്ര സഹമന്ത്രി വി മുരളീധരനെതിരെ രൂക്ഷ വിവിമര്‍ശവുമായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വി മുരളീധരന്‍ സംസ്ഥാന സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ബി ജെ പിയുടെ സമരം നടത്താന്‍ പോകുന്നത് വളരെ മോശം കാര്യമെന്ന് ശിവന്‍കുട്ടി അഭിപ്രായപ്പെട്ടു.ജനാധിപത്യത്തില്‍ വിശ്വസിക്കുന്നുവെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വാഹനവും മറ്റ് സംവിധാനവും ഉപേക്ഷിച്ച് ബി ജെ പിയുടെ വാഹനത്തിലാണ് കേന്ദ്രമന്ത്രി കെ റെയില്‍ വിരുദ്ധ സമരത്തിന് പോകേണ്ടതെന്നും വി ശിവന്‍കുട്ടി പറഞ്ഞു.
കെ റെയിലിന് പിന്തുണ ഏറുകയാണ്. സര്‍ക്കാരിന്റെ സൗകര്യമുപയോഗിച്ച് സര്‍ക്കാരിനെതിരെ സമരത്തിനിറങ്ങുന്നത് നാണക്കേട് ആണ്. ഒരു വികസന പദ്ധതിക്കെതിരെ കേന്ദ്ര മന്ത്രി തന്നെ ഇറങ്ങുന്നത് അപൂര്‍വ്വമാണ്.കേന്ദ്ര മന്ത്രി എന്ന നിലയില്‍ ഒരു മൊട്ടുസൂചിയുടെ പ്രയോജനം പോലും കേരളത്തിന് വേണ്ടി വി മുരളീധരന്‍ ചെയ്യുന്നില്ലെന്നും വി ശിവന്‍ കുട്ടി അഭിപ്രായപ്പെട്ടു.