Connect with us

Kerala

ചര്‍ച്ച വിഫലം; കോഴിക്കോട് മെഡി. കോളജിലെ മരുന്ന് വിതരണം പുനഃസ്ഥാപിക്കാനായില്ല

150ല്‍ പരം അവശ്യമരുന്നുകള്‍ കാരുണ്യ വഴി എത്തിക്കാന്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മരുന്ന് പ്രതിസന്ധിയില്‍ പരിഹാരമില്ല. മരുന്ന് കമ്പനി പ്രതിനിധികളുമായി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ സജീത് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ മരുന്ന് വിതരണം പുനഃസ്ഥാപിക്കാന്‍ തീരുമാനമായില്ല. ഒക്ടോബര്‍ വരെയുള്ള 30 കോടി ലഭിച്ചാല്‍ മാത്രമേ മരുന്നു വിതരണം പുനരാരംഭിക്കാനാകൂവെന്നാണ് വിതരണക്കാരുടെ നിലപാട്.

90 കോടി രൂപയാണ് വിതരണക്കാര്‍ക്ക് ആകെ നല്‍കാന്‍ ഉള്ളതെന്ന് പ്രതിനിധികള്‍ അറിയിച്ചു. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും നടക്കുന്ന ആരോഗ്യ വകുപ്പിലെ യോഗത്തില്‍ ഈ വിവരം അറിയിച്ച ശേഷം തീരുമാനം അറിയിക്കാമെന്ന് പ്രിന്‍സിപ്പല്‍ കമ്പനി പ്രതിനിധികളെ അറിയിച്ചു. എന്നാല്‍ ഇത് പര്യാപ്തമല്ലെന്ന നലപാടില്‍ കമ്പനി പ്രതിനിധികളെത്തി.

പ്രതിസന്ധിക്ക് താത്കാലിക പരിഹാരമായി 150ല്‍ പരം അവശ്യമരുന്നുകള്‍ കാരുണ്യ വഴി എത്തിക്കാന്‍ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം ആയതായും പ്രിന്‍സിപ്പല്‍ അറിയിച്ചു.

 

---- facebook comment plugin here -----

Latest