Kerala
പൊതുവഴി തടസ്സപ്പെടുത്തി പരിപാടികള്‍ അനുവദിക്കരുതെന്ന് ഡി ജി പിയുടെ സര്‍ക്കുലര്‍
ഘോഷയാത്രകളും ഉത്സവചടങ്ങുകളും റോഡിന്റെ ഒരുവശത്തെ അനുവദിക്കാവൂ എന്ന് ജില്ലാ പോലീസ് മേധാവികള്‍ക്കുള്ള സര്‍ക്കുലറില്‍ പറയുന്നു

തിരുവനന്തപുരം | പൊതുവഴി തടസ്സപ്പെടുത്തി പരിപാടികള്‍ അനുവദിക്കരുതെന്ന് ജില്ലാ പോലീസ് മേധാവികള്‍ക്ക് ഡി ജി പിയുടെ സര്‍ക്കുലര്‍. ഘോഷയാത്രകളും ഉത്സവചടങ്ങുകളും റോഡിന്റെ ഒരുവശത്തെ അനുവദിക്കാവൂ എന്ന് ഡി ജി പിഎസ് ദര്‍വേഷ് സാഹിബിന്റെ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തരുതെന്ന് സര്‍ക്കുലറില്‍ പറയുന്നു. റോഡ് പൂര്‍ണമായി തടസ്സപ്പെടുത്തുന്ന രീതിയില്‍ ആഘോഷങ്ങള്‍ അനുവദിക്കരുത്. പ്രകടനങ്ങള്‍ റോഡിന്റെ ഒരുവശത്തുകൂടി മാത്രമാണെന്ന് ഉറപ്പാക്കണം. റോഡ് പൂര്‍ണമായി തടസ്സപ്പെടുത്തിയുള്ള റാലികള്‍,പ്രകടനങ്ങള്‍, ഘോഷയാത്ര എന്നിവ അനുവദിക്കരുത്. ഇത്തരം പരിപാടികള്‍ മൂലം ഉണ്ടാകുന്ന ഗതാഗതക്കുരുക്ക് ജനത്തിന്റെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നതിനാലാണ് പുതിയ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.