Connect with us

protest in flight

വിമാനത്തിലെ സംഭവവികാസങ്ങൾ: പരിശോധിക്കുകയാണെന്ന് കേന്ദ്രം

ജയരാജനെ അറസ്റ്റ് ചെയ്യുക എന്ന ഹാഷ്ടാഗിലാണ് ഹൈബിയുടെ ട്വീറ്റ്.

Published

|

Last Updated

ന്യൂഡല്‍ഹി | മുഖ്യമന്ത്രി പിണറായി വിജയൻ സഞ്ചരിച്ച വിമാനത്തിലുണ്ടായ പ്രതിഷേധവും മറ്റ് സംഭവവികാസങ്ങളും പരിശോധിച്ച് വരികയാണെന്നും നടപടി സ്വീകരിക്കുമെന്നും കേന്ദ്ര സർക്കാർ. എൽ ഡി എഫ് കൺവീനർ ഇ പി ജയരാജന്‍ രണ്ട് യാത്രക്കാരെ കൈയേറ്റം ചെയ്‌തെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് ഹൈബി ഈഡന്‍ എം പി ട്വിറ്ററിൽ പോസ്റ്റ് ചെയ്തത് റിട്വീറ്റ് ചെയ്താണ് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഇക്കാര്യം അറിയിച്ചത്.

‘മുദ്രാവാക്യം വിളിച്ച രണ്ട് യാത്രക്കാരെ എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ കൈയേറ്റം ചെയ്യുന്നതും തള്ളിയിടുന്നതും ഈ വീഡിയോയില്‍ വ്യക്തമായി കാണാം. എന്തുകൊണ്ടാണ് ജയരാജനെതിരെ എഫ്‌ ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാത്തത്, പുതിയ ഇന്ത്യയില്‍ നീതി സെലക്ടീവാണോ?’- എന്നതായിരുന്നു ഹൈബി ഈഡൻ്റെ ട്വീറ്റ്. ജയരാജനെ അറസ്റ്റ് ചെയ്യുക എന്ന ഹാഷ്ടാഗിലാണ് ഹൈബിയുടെ ട്വീറ്റ്. ജ്യോതിരാദിത്യ സിന്ധ്യ, ഇന്‍ഡിഗോ, ഡി ജി സി എ എന്നിവരെ ടാഗ് ചെയ്തിട്ടുണ്ട്. ഇതിന് മറുപടിയായി ‘ഞങ്ങളിത് പരിശോധിക്കുകയും ഉടന്‍ നടപടിയെടുക്കയും ചെയ്യുമെന്ന് സിന്ധ്യ റിട്വീറ്റ് ചെയ്തു.

---- facebook comment plugin here -----

Latest