Connect with us

Kozhikode

വികസനം സമൂഹത്തിനും രാഷ്ട്രത്തിനും ഗുണകരമാകണം: പേരോട്

സിറാജുല്‍ ഹുദ ശാസ്ത്ര-സാഹിത്യ-കലാ മത്സരമായ കോണ്‍ഫ്‌ളുവെന്‍സ് വേദിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Published

|

Last Updated

കോണ്‍ഫ്‌ളുവെന്‍സ് ഉദ്ഘാടന സംഗമത്തിൽ പേരോട് അബ്ദുറഹ്മാൻ സഖാഫി അധ്യക്ഷ ഭാഷണം നടത്തുന്നു.

കുറ്റ്യാടി | സമൂഹത്തിനും രാഷ്ട്രത്തിനും ഉപകരിക്കുന്ന വികസനങ്ങളാണ് ഉയര്‍ന്നുവരേണ്ടതെന്നും നിര്‍മാണാത്മകമായ പ്രവര്‍ത്തനങ്ങളില്‍ സമൂഹം ഭാഗമാകണമെന്നും സിറാജുല്‍ ഹുദാ കാര്യദര്‍ശി പേരോട് അബ്ദുറഹ്മാന്‍ സഖാഫി. സിറാജുല്‍ ഹുദയുടെ കീഴിലുള്ള വിവിധ മത-ഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ ശാസ്ത്ര-സാഹിത്യ-കലാ മത്സരമായ കോണ്‍ഫ്‌ളുവെന്‍സ് വേദിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഞായറാഴ്ച വൈകിട്ട് നാലിന് സമാപിക്കുന്ന കോണ്‍ഫ്‌ളുവെന്‍സില്‍ പതിനഞ്ചോളം കാമ്പസുകളില്‍ നിന്നായി 1,500ല്‍ അധികം പ്രതിഭകള്‍ മത്സരാര്‍ഥികളാകും. സിറാജുല്‍ ഹുദയുടെ പ്രധാന കാമ്പസായ കുറ്റ്യാടി കാമ്പസ് ഫെസ്റ്റിന് ആതിഥേയത്വം വഹിക്കും.

ഉദ്ഘാടന ചടങ്ങില്‍ പേരോട് അബ്ദുറഹ്മാന്‍ സഖാഫി അധ്യക്ഷത വഹിച്ചു. സംസ്ഥാന മുന്‍ വിവരാവകാശ കമ്മീഷണര്‍ ഡോ. എ എ ഹക്കീം നഹ ഉദ്ഘാടന കര്‍മത്തിന് നേതൃത്വം നല്‍കി. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ശ്രീജിത്ത് ദിവാകരന്‍ മുഖ്യാതിഥിയായി. സയ്യിദ് ത്വാഹ തങ്ങള്‍, ഇബ്‌റാഹീം സഖാഫി കുമ്മോളി, മുത്തലിബ് സഖാഫി പാറാട്, മുഹമ്മദ് അസ്ഹരി പേരോട്, റാഷിദ് ബുഖാരി ഇരിങ്ങണ്ണൂര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.

കഴിഞ്ഞ രണ്ടു മാസങ്ങളിലായി കാമ്പസ് തലങ്ങളില്‍ നടന്ന ഇസ്തിവാ, കോഗ്‌നീസിയം,
എക്‌സലന്‍സ്യ, ഇന്‍ഫോറിയ ഫെസ്റ്റുകളില്‍ വിജയം നേടിയ വിദ്യാര്‍ഥികളാണ് കോണ്‍ഫ്‌ളുവെന്‍സയില്‍ മത്സരിക്കുന്നത്. സ്‌കൂള്‍ ഓഫ് തഹ്ഫീളുല്‍ ഖുര്‍ആന്‍, സ്‌കൂള്‍ ഓഫ് എക്‌സലന്‍സ്, കോളജ് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസ്, കോളജ് ഓഫ് പോസ്റ്റ് ഗ്രാജ്യുവേറ്റ് സ്റ്റഡീസ് തുടങ്ങിയ സിറാജുല്‍ ഹുദാ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ കോണ്‍ഫ്‌ളുവെന്‍സ് ഫെസ്റ്റില്‍ സംഗമിക്കുന്നുണ്ട്. നാളെ നടക്കുന്ന സമാപന സംഗമത്തില്‍ മത-സാഹിത്യ-രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ പങ്കെടുക്കും.