National
ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനം: ശ്രീനഗറില്‍ നിന്ന് മറ്റൊരു ഡോക്ടര്‍ കൂടി കസ്റ്റഡിയില്‍
തജാമുള്‍ അഹമ്മദ് മാലികിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ന്യൂഡല്‍ഹി| ഡല്‍ഹി ചെങ്കോട്ട സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് ശ്രീനഗറില്‍ നിന്ന് മറ്റൊരു ഡോക്ടര്‍ കൂടി പോലീസ് കസ്റ്റഡിയില്‍. തജാമുള്‍ അഹമ്മദ് മാലികിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. എസ്എച്ച്എംഎസ് ആശുപത്രിയിലാണ് ഇയാള്‍ ജോലി ചെയ്യുന്നത്. ജമ്മു കശ്മീരില്‍ കേസുമായി ബന്ധപ്പെട്ട് വ്യാപക റെയ്ഡ് നടക്കുന്നുണ്ട്. സോപോര്‍, കുല്‍ഗാം എന്നിവിടങ്ങളിലായി 230 ഇടങ്ങളില്‍ റെയ്ഡ് തുടരുന്നു. ഇതിനിടെയാണ് ഒരാളെ കൂടെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ഡല്‍ഹി സ്‌ഫോടനത്തില്‍ ഉമറിനും താരിഖിനും ഐ20 കാര്‍ വിറ്റ ഫരീദാബാദിലെ കാര്‍ ഡീലറെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. കാര്‍ വാങ്ങാന്‍ ഉപയോഗിച്ച രേഖകള്‍ ഡല്‍ഹി പോലീസ് പരിശോധിക്കുകയാണ്. ഇവരുടെ ടെലിഗ്രാം ചാറ്റ് ഗ്രൂപ്പുകള്‍ നിരീക്ഷണത്തിലാണ്.
---- facebook comment plugin here -----




