Connect with us

National

ഡല്‍ഹി സ്‌ഫോടനം: അന്വേഷണത്തിന് 10 അംഗ സംഘം രൂപവത്കരിച്ച് എന്‍ ഐ എ

എന്‍ ഐ എ അഡീഷണല്‍ ഡയറ്കടര്‍ ജനറല്‍ വിജയ് സാഖ്‌റെക്കാണ് അന്വേഷണ ചുമതല.

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹി ചെങ്കോട്ടയിലുണ്ടായ സ്‌ഫോടനം സംബന്ധിച്ച വിശദമായ അന്വേഷണത്തിന് 10 അംഗ സംഘം രൂപവത്കരിച്ച് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ ഐ എ). എന്‍ ഐ എ അഡീഷണല്‍ ഡയറ്കടര്‍ ജനറല്‍ വിജയ് സാഖ്‌റെക്കാണ് അന്വേഷണ ചുമതല.

അന്വേഷണത്തിന്റെ ഭാഗമായി അടുത്ത മൂന്ന് ദിവസത്തേക്ക് ചെങ്കോട്ടയില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കില്ല. ലാല്‍ കില മെട്രോ സ്റ്റേഷന്റെ വയലറ്റ് ലൈനും സുരക്ഷാ കാരണങ്ങളാല്‍ ഡി എം ആര്‍ സി അടച്ചു. കേസ് ആഭ്യന്തര മന്ത്രാലയം കൈമാറിയതിന് പിന്നാലെയാണ് ജമ്മു കശ്മീര്‍, ഡല്‍ഹി പോലീസില്‍ നിന്ന് എന്‍ ഐ എ കേസിന്റെ രേഖകള്‍ ഏറ്റെടുത്തത്.

സ്‌ഫോടകവസ്തുക്കള്‍ എവിടേക്കോ മാറ്റുന്നതിനിടയില്‍ അബദ്ധത്തില്‍ സ്‌ഫോടനം നടന്നതാണെന്ന സംശയം ശക്തമാണ്. ഈ വര്‍ഷം ജനുവരിയില്‍ സ്‌ഫോടനം നടത്താന്‍ സംഘം പദ്ധതിയിട്ടിരുന്നതായി സൂചനയുണ്ട്.

 

Latest