Connect with us

Kerala

സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നു; പോലീസിൽ പരാതി നൽകി റിമ കല്ലിങ്കൽ

താന്‍ ലഹരിക്കടിമയാണെന്നും ലഹരിയിലേക്ക് മറ്റുള്ളവരെ നയിക്കുന്നുവെന്നുമുള്ള തരത്തില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്.

Published

|

Last Updated

കൊച്ചി | സമൂഹമാധ്യമങ്ങളിലൂടെ ചില ആളുകള്‍ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി നടി റിമ കല്ലിങ്കല്‍ പോലീസില്‍ പരാതി നല്‍കി.എറണാകുളം ഡിസിപിക്കാണ് റിമ പരാതി നല്‍കിയത്. എട്ട് പേര്‍ക്കെതിരെ ഇ മെയിൽ മുഖാന്തരമാണ് പരാതി നല്‍കിയിരിക്കുന്നത്.

താന്‍ ലഹരിക്കടിമയാണെന്നും ലഹരിയിലേക്ക് മറ്റുള്ളവരെ നയിക്കുന്നുവെന്നുമുള്ള തരത്തില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്.അവാസ്തവമായ കാര്യങ്ങളാണ് വ്യാപകമായി പ്രചരിപ്പിക്കുന്നുത്. ഇത് തന്റെ പ്രതിച്ഛായ തകര്‍ക്കാര്‍ ശ്രമിക്കുകയാണെന്നുമാണ് നടിയുടെ പരാതിയില്‍ പറയുന്നത്.

Latest