Connect with us

Kerala

രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണി; പ്രിന്റു മഹാദേവനെതിരെ പരാതി നല്‍കിയ യൂത്ത് കോണ്‍ഗ്രസ്സ് നേതാവിന്റെ മൊഴിയെടുത്തു

ഈ മാസം 27 ന് തിരുവല്ല എസ് എച്ച് ഒക്ക് ഇമെയില്‍ വഴി പരാതി നല്‍കിയ അഡ്വ. ബിപിന്‍ മാമന്റെ മൊഴിയാണ് തിരുവല്ല പോലീസ് രേഖപ്പെടുത്തിയത്.

Published

|

Last Updated

പത്തനംതിട്ട | ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയതില്‍ ബി ജെ പി നേതാവ് പ്രിന്റു മഹാദേവനെതിരെ പരാതി നല്‍കിയ യൂത്ത് കോണ്‍ഗ്രസ്സ് നേതാവിന്റെ മൊഴിയെടുത്ത് പോലീസ്. ഈ മാസം 27 ന് തിരുവല്ല എസ് എച്ച് ഒക്ക് ഇമെയില്‍ വഴി പരാതി നല്‍കിയ അഡ്വ. ബിപിന്‍ മാമന്റെ മൊഴിയാണ് തിരുവല്ല പോലീസ് രേഖപ്പെടുത്തിയത്. പ്രിന്റു മഹാദേവനെതിരെ കേസെടുക്കുന്നതില്‍ നിയമോപദേശം തേടിയിരിക്കുകയാണ് പോലീസ്. രാഹുല്‍ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ട വീഴുമെന്നായിരുന്നു പ്രിന്റുവിന്റെ പരാമര്‍ശം. സ്വകാര്യ ന്യൂസ് ചാനല്‍ ചര്‍ച്ചക്കിടെയായിരുന്നു ബി ജെ പി നേതാവിന്റെ വിവാദ പരാമര്‍ശം.

കെ പി സി സി സെക്രട്ടറി സി സി ശ്രീകുമാര്‍ നല്‍കിയ പരാതിയില്‍ പ്രിന്റു മഹാദേവിനെതിരെ തൃശൂര്‍ പേരാമംഗലം പോലീസ് നേരത്തെ കേസെടുത്തിരുന്നു. കൊലവിളി പ്രസംഗം, കലാപാഹ്വാനം, സമൂഹത്തില്‍ വിദ്വേഷം പ്രചരിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പ്രിന്റു മഹാദേവിനെതിരെ പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്.

അതിനിടെ, പ്രിന്റു മഹാദേവനായി പോലീസ് ബി ജെ പി തൃശൂര്‍ ജില്ലാ ഭാരവാഹികളുടെ വീടുകളില്‍ പോലീസ് റെയ്ഡ് നടത്തി. പാര്‍ട്ടി സംസ്ഥാന സമിതി അംഗം സുരേന്ദ്രന്‍ അയനിക്കുന്നത്ത്, സഹോദരന്‍ ഗോപി എന്നിവരുടെ വീടുകളിലായിരുന്നു റെയ്ഡ്. റെയ്ഡില്‍ പ്രതിഷേധിച്ച് ബി ജെ പി തൃശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു.

 

Latest