Ongoing News
സഊദിയില്‍ ഇന്ത്യക്കാരായ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 40 ഓളം പേര്‍ മരിച്ചു
ഡീസല്‍ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ചതിന് പിന്നാലെ ബസിന് തീപ്പിടിക്കുകയായിരുന്നു
മദീന | ഇന്ത്യന്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മദീനയിലെ ബദര്‍ മുഫറഹാത്തില്‍ ഡീസല്‍ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍പ്പെട്ട് തീപിടിച്ച് നാല്‍പതോളം പേര്‍ മരിച്ചു. ഹൈദരാബാദില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് അപകടത്തില്‍ പെട്ടത്
ഞായറാഴ്ച സഊദി സമയം രാത്രി 11മണിയോടെയാണ് സംഘം മദീനയിലേക്ക് യാത്ര തിരിച്ചത്. ഇവര്‍ സഞ്ചരിച്ച ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ചതോടെ തീപ്പിടിക്കുകയായിരുന്നു. അപകടത്തില്‍ പെട്ടവരില്‍ കൂടുതല്‍ പേരും സ്ത്രീകളും കുഞ്ഞുങ്ങളുമാണ് . മരിച്ചവരില്‍ പതിനഞ്ചോളം പേര് കുട്ടികളാണ്. ഇടിയുടെ ആഘാതത്തില്‍ ബസ് പൂര്‍ണ്ണമായും കത്തിയമര്‍ന്നതിനാല്‍ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്ത നിലയിലാണ്. ഡ്രൈവര്‍ ഉള്‍പ്പെടെ 43 പേരാണ് ബസ്സില്‍ ഉണ്ടായിരുന്നത്. യാത്രക്കാരില്‍ ഒരാള്‍ മാത്രമാണ് ഗുരുതര പരുക്കകളോടെ രക്ഷപെട്ടത് . ഇയാളെ ആശുപത്രിയിലേക്ക് മാറിയിട്ടുണ്ട്
സഊദി സിവില്‍ ഡിഫന്‍സ് , പോലീസ് , റെഡ് ക്രസന്റ് സംഘങ്ങള്‍ സംഭവസ്ഥലത്ത് കുതിച്ചെത്തി രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. മൃതദേഹങ്ങള്‍ക്ക് പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട



