Connect with us

National

ജില്ലാ കളക്ടര്‍മാര്‍ മാനസിക സമ്മര്‍ദത്തിലാക്കുന്നു; തമിഴ്‌നാട്ടില്‍ റവന്യു ജീവനക്കാര്‍ നാളെ മുതല്‍ എസ്‌ഐആര്‍ നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കും

ശരിയായ പരിശീലനം നല്‍കാതെയാണ് നടപടികള്‍ക്കായി നിയോഗിച്ചത്. പ്രവര്‍ത്തനങ്ങള്‍ക്ക് മതിയായ ജീവനക്കാരില്ലെന്നുമാണ് പരാതി.

Published

|

Last Updated

ചെന്നൈ|തമിഴ്‌നാട്ടില്‍ റവന്യു ജീവനക്കാര്‍ നാളെ മുതല്‍ തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടികളില്‍ സഹകരിക്കില്ലെന്ന് വിവരം. ജില്ലാ കളക്ടര്‍മാര്‍ മാനസികമായി സമ്മര്‍ദത്തിലാക്കുന്നുവെന്നു ആരോപിച്ചാണ് എസ്‌ഐആര്‍ നടപടികളില്‍ നിന്ന് വിട്ടു നില്‍ക്കുന്നതെന്ന് ജീവനക്കാരുടെ സംഘടനയായ ഫെറ അറിയിച്ചു. ശരിയായ പരിശീലനം നല്‍കാതെയാണ് നടപടികള്‍ക്കായി നിയോഗിച്ചത്. പ്രവര്‍ത്തനങ്ങള്‍ക്ക് മതിയായ ജീവനക്കാരില്ല. ആവശ്യത്തിന് ഫണ്ട് അനുവദിച്ചിട്ടില്ലെന്നുമാണ് റവന്യു ജീവനക്കാരുടെ പരാതി.

ബിഎല്‍ഒമാരായി ജോലി ചെയുന്ന അങ്കണവാടി ജീവനക്കാര്‍, മുനിസിപ്പല്‍ -കോര്‍പ്പറേഷന്‍ ജീവനക്കാര്‍, അധ്യാപകര്‍, ഉച്ചഭക്ഷണ തൊഴിലാളികള്‍ എന്നിവരുടെ പിന്തുണയുണ്ടെന്നും റവന്യു ജീവനക്കാരുടെ സംഘടന വ്യക്തമാക്കി. ഇന്ന് എല്ലാ താലൂക്ക്, ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധിക്കും. ജില്ലാ കളക്ടര്‍മാര്‍ അര്‍ധരാത്രി വരെ നടത്തുന്ന അവലോകന യോഗങ്ങള്‍, ദിവസവും മൂന്ന് തവണയുള്ള വീഡിയോ കോണ്‍ഫറന്‍സുകളും അവസാനിപ്പിക്കണമെന്നും റവന്യു ജീവനക്കാര്‍ ആവശ്യപ്പെട്ടു.

 

 

---- facebook comment plugin here -----

Latest