Kerala
എസ്‌ഐആര്‍ ഫോം വിതരണം; ചേവായൂര്‍ ബിഎല്‍ഒക്ക് കലക്ടറുടെ കാരണം കാണിക്കല്‍ നോട്ടീസ്
984വോട്ടര്‍മാരില്‍ 390 പേര്‍ക്ക് മാത്രമാണ് ബിഎല്‍ഒ ഫോം നല്‍കിയതെന്നും ഇക്കാര്യത്തില്‍ കാരണം വല്ലതും ഉണ്ടെങ്കില്‍ ബോധിക്കാനുമാണ് നോട്ടീസില്‍ പറയുന്നത്.
കോഴിക്കോട് | എസ്‌ഐആര്‍ ഫോം വിതരണത്തില്‍ വീഴ്ച സംഭവിച്ചുവെന്ന് ചൂണ്ടിക്കാട്ടി ചേവായൂര്‍ ബിഎല്‍ഒയ്ക്ക് കാരണം നോട്ടീസ് എസ്ഐആര്‍ ഫോം വിതരണം ചെയ്തതിലെ കുറവ് ചൂണ്ടിക്കാട്ടിയാണ് പിഡ്ബ്ല്യുയു സീനിയര്‍ ക്ലാര്‍ക്കായ അസ്‌ലമിന് ജില്ലാ കലക്ടര്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.
984വോട്ടര്‍മാരില്‍ 390 പേര്‍ക്ക് മാത്രമാണ് ബിഎല്‍ഒ ഫോം നല്‍കിയതെന്നും ഇക്കാര്യത്തില്‍ കാരണം വല്ലതും ഉണ്ടെങ്കില്‍ ബോധിക്കാനുമാണ് നോട്ടീസില്‍ പറയുന്നത്. ചുമതലയുള്ള 96ാം നമ്പര്‍ ബൂത്തിലെ ആകെ 984വോട്ടര്‍മാരില്‍ നിന്നും 390 പേര്‍ക്ക് മാത്രമാണ് ഇതുവരെ ഫോമുകള്‍ വിതരണം ചെയ്തിട്ടുള്ളത്. കാര്യക്ഷമമായും സമയബന്ധിതമായും പൂര്‍ത്തിയാക്കേണ്ട പ്രവര്‍ത്തനം നിരുത്തരവാദിത്വമായി കൈകാര്യം ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടു. ബിഎല്‍ഒമാരുടെ മേല്‍നോട്ടത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമിച്ച ഉദ്യോഗസ്ഥരുടെ കര്‍ശന നിര്‍ദേശങ്ങള്‍ അവഗണിച്ചതായി റിപ്പോര്‍ട്ട് ലഭ്യമായിട്ടുണ്ട്. അതിനാല്‍ 1950ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ 32 പ്രകാരം താങ്കള്‍ക്കെതിരെ നടപടിയെടുക്കതിരിക്കാന്‍ കാരണം വല്ലതുമുണ്ടെങ്കില്‍ സബ് കലളക്ടറെ അറിയിക്കണമെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു
അതേസമയം, എസ്ഐആര്‍ നടപടികളുടെ പേരില്‍ ജീവനക്കാരെ പീഡിപ്പിക്കുന്നുവെന്നാരോപിച്ച് കോഴിക്കോട് കലക്ടറേറ്റില്‍ ബിഎല്‍ ഒമാര്‍ പ്രതിഷേധിച്ചു.കലക്ടറുടെ ചേംബറിന് മുന്നില്‍ കുത്തിയിരുന്നാണ് പ്രതിഷേധം.



