Connect with us

Kerala

ഷാരോണ്‍ രാജിന്റെ മരണം; പെണ്‍ സുഹൃത്ത് ഇന്ന് അന്വേഷണ സംഘം മുമ്പാകെ ഹാജരാകണം

ഇന്ന് രാവിലെ 10ന് തിരുവനന്തപുരം ജില്ലാ പോലീസ് ആസ്ഥാനത്തെത്താനാണ് നിര്‍ദേശം.

Published

|

Last Updated

തിരുവനന്തപുരം | പാറശാലയിലെ ഷാരോണ്‍ രാജ് എന്ന യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പെണ്‍ സുഹൃത്തിനോട് ഹാജരാകാന്‍ നിര്‍ദേശം നല്‍കി അന്വേഷണ സംഘം. ഇന്ന് രാവിലെ 10ന് തിരുവനന്തപുരം ജില്ലാ പോലീസ് ആസ്ഥാനത്തെത്താനാണ് നിര്‍ദേശം.

ജില്ലാ ക്രൈം ഞ്ച്രാഞ്ചാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്. റൂറല്‍ എസ് പിയുടെ മേല്‍നോട്ടത്തിലാണ് ഷാരോണിന്റെ സുഹൃത്തിനെ ചോദ്യം ചെയ്യുക. സുഹൃത്തിന്റെ മാതാപിതാക്കളെയും ജ്യൂസ് വാങ്ങിനല്‍കിയ ബന്ധുവിനെയും ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തും.

ശാസ്ത്രീയ പരിശോധന ഉള്‍പ്പെടെ നടത്താനും അന്വേഷണ സംഘത്തിന് പദ്ധതിയുണ്ട്. മെഡിക്കല്‍ ബോര്‍ഡും രൂപവത്കരിച്ചേക്കും. ഷാരോണിന്റെ ആന്തരികാവയവ പരിശോധനയുടെ ഫലം വേഗത്തില്‍ നല്‍കാനും അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.

ബി എസ് സി റേഡിയോളജി വിദ്യാര്‍ഥിയായ ഷാരോണ്‍ ഈമാസം 14നാണ് കാരക്കോണത്ത് പെണ്‍ സുഹൃത്തിന്റെ വീട്ടില്‍ പോയത്. തിരിച്ചെത്തിയപ്പോള്‍ അവശനിലയിലായിരുന്നു. സംഭവം കൊലപാതകമാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സുഹൃത്ത് വീട്ടില്‍ വച്ച് നല്‍കിയ കഷായവും പിന്നീട് ജ്യൂസും കുടിച്ചതോടെയാണ് ഷാരോണ്‍ അവശനായതെന്നാണ് ആരോപണം.

 

---- facebook comment plugin here -----

Latest