Connect with us

Malappuram

നബിദിനം; ബഹുജന സ്‌നേഹ റാലി ശനിയാഴ്ച മലപ്പുറത്ത്

ആയിരക്കണക്കിന് പ്രവാചകപ്രേമികള്‍ അണിനിരക്കുന്ന റാലി വൈകുന്നേരം 4 ന് എം.എസ്.പി പരിസരത്ത് നിന്ന് ആരംഭിച്ച് കോട്ടപ്പടി തിരൂര്‍ റോഡില്‍ സമാപിക്കും.

Published

|

Last Updated

മലപ്പുറം |പ്രവാചകര്‍ മുഹമ്മദ് നബിയുടെ 1497-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മഅ്ദിന്‍ അക്കാദമിയും വിവിധ സുന്നി സംഘടനകളും സംഘടിപ്പിക്കുന്ന നബിദിന സന്ദേശ റാലി ശനിയാഴ്ച മലപ്പുറത്ത് നടക്കും. ആയിരക്കണക്കിന് പ്രവാചകപ്രേമികള്‍ അണിനിരക്കുന്ന റാലി വൈകുന്നേരം 4 ന് എം.എസ്.പി പരിസരത്ത് നിന്ന് ആരംഭിച്ച് കോട്ടപ്പടി തിരൂര്‍ റോഡില്‍ സമാപിക്കും.

പ്രകീര്‍ത്തന കാവ്യങ്ങള്‍, തിരുനബി സ്‌നേഹ പ്രഭാഷണം, മദ്ഹ് ഗീതങ്ങളുടെ ഭാഷാ വൈവിധ്യങ്ങള്‍, അറബന, ദഫ് മേളങ്ങള്‍, സ്‌കൗട്ട് പരേഡുകള്‍, ഫ്‌ളവര്‍ ഷോ, ഫ്‌ളാഗ്-പ്ലക്കാര്‍ഡ് ഡിസ്‌പ്ലേ തുടങ്ങിയ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ റാലിക്ക് കൊഴുപ്പേകും.

സമസ്ത പ്രസിഡന്റ് ഇ.സുലൈമാന്‍ മുസ്‌ലിയാര്‍ പ്രാര്‍ത്ഥന നിര്‍വ്വഹിക്കും. സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. കേരള മുസ്്‌ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ്, എസ്.ജെ.എം, എസ്.എം.എ എന്നീ സംഘടനകളിലെ നേതാക്കളും പ്രവര്‍ത്തകരും റാലിയില്‍ അണിനിരക്കും.

റാലിയുടെ പ്രചാരണാര്‍ത്ഥം മഅദിന്‍ അക്കാദമിക്ക് കീഴില്‍ നടക്കുന്ന സ്‌നേഹ യാത്ര ഇന്ന് രാവിലെ 9 ന് ആരംഭിക്കും. കേരള മുസ്്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പി.എം മുസ്തഫ കോഡൂര്‍ ഉദ്ഘാടനം ചെയ്യും. ജില്ലയിലെ പ്രധാന ടൗണുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന പരിപാടിയില്‍ ലഹരിക്കെതിരെ ബോധവല്‍ക്കരണം, സ്‌നേഹ പ്രഭാഷണം, മദ്ഹ് ഗീതങ്ങള്‍ എന്നിവ നടക്കും.

Latest