Connect with us

National

ഛത്തീസ്ഗഢില്‍ പ്രളയത്തില്‍ അണക്കെട്ട് തകര്‍ന്നു; നാല് പേര്‍ മരിച്ചു, മൂന്ന് പേരെ കാണാതായി

ഒരുകുടുംബത്തിലെ ഉറങ്ങിക്കിടന്ന രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ നാലുപേരാണ് മരിച്ചത്.

Published

|

Last Updated

റായ്പൂര്‍ |  ഛത്തീസ്ഗഢില്‍ മിന്നല്‍ പ്രളയത്തില്‍ അണക്കെട്ടിന്റെ ഒരു ഭാഗം തകര്‍ന്നതിനെ തുടര്‍ന്ന് ഒഴുക്കില്‍പ്പെട്ട് നാല് പേര്‍ മരിച്ചു. മൂന്ന് പേരെ കാണാതായിട്ടുണ്ട്. ബല്‍റാംപൂര്‍ ജില്ലയില്‍ ഇന്നലെ രാത്രിയിലാണ് സംഭവം.

മിന്നല്‍ പ്രളയത്തെ തുടര്‍ന്ന് ധനേശ്പൂര്‍ ഗ്രാമത്തിലെ ചെറിയ ഡാമിന്റെ മതില്‍ ചൊവ്വാഴ്ച രാത്രിയാണ് തകര്‍ന്നത്. 1980ല്‍ നിര്‍മ്മിച്ചതാണ് അണക്കെട്ട്. അണക്കെട്ടിന്റെ ഒരുഭാഗം തകര്‍ന്നതോടെ വെള്ളം സമീപത്തെ വീടുകളിലേക്കും കൃഷിസ്ഥലങ്ങളിലേക്കും കുത്തിയൊലിക്കുകയായിരുന്നു

ഒരുകുടുംബത്തിലെ ഉറങ്ങിക്കിടന്ന രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ നാലുപേരാണ് മരിച്ചത്. കാണാതായ മൂന്ന് പേര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. വിവരം അറിഞ്ഞ് പൊലീസും ജില്ലാ ഭരണകൂടം ഉള്‍പ്പടെ സ്ഥലത്ത് എത്തിയിട്ടുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായി അധികൃതര്‍ അറിയിച്ചു.

---- facebook comment plugin here -----