Connect with us

Kerala

ആക്രമിക്കപ്പെട്ട നടിക്കെതിരെ സൈബര്‍ പ്രചാരണം; ഷോണ്‍ ജോര്‍ജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്

ആക്രമിക്കപ്പെട്ട നടിക്കെതിരെ സൈബര്‍ പ്രചാരണം; ഷോണ്‍ ജോര്‍ജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്

Published

|

Last Updated

കോട്ടയം |  മുന്‍ എം എല്‍ എയും ജനപക്ഷം നേതാവുമായ പി സി ജോര്‍ജിന്റെ മകന്‍ കോട്ടയം ജില്ല പഞ്ചായത്ത് മെമ്പര്‍ ഷോണ്‍ ജോര്‍ജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്. ആക്രമിക്കപ്പെട്ട നടിക്കെതിരെ സൈബര്‍ പ്രചാരണം നടത്തിയെന്ന കേസിലാണ് ക്രൈംബ്രാഞ്ച് റെയ്ഡ് എന്നാണ് അറിയുന്നത്. ആക്രമിക്കപ്പെട്ട നടിക്കെതിരെ സൈബര്‍ പ്രചാരണം; ഷോണ്‍ ജോര്‍ജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്.

കോട്ടയം ക്രൈംബ്രാഞ്ച് ഡി വൈ എസ് പി അമ്മിണികുട്ടന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തുന്നത്.അതിജീവിതക്കെതിരെ ആസൂത്രിത പ്രചാരണം നടത്താന്‍ വേണ്ടി വ്യാജ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് നിര്‍മിച്ചെന്ന കേസ് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി നടന്‍ ദിലീപിന്റെ അനിയന്‍ അനൂപിന്റെ ഫോണിലേക്ക് ഷോണ്‍ ജോര്‍ജിന്റെ ഫോണില്‍ നിന്നും ഒരു സ്‌ക്രീന്‍ ഷോട്ട് സന്ദേശം പോയെന്ന് നേരത്തെ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

 

Latest