Connect with us

Kerala

നെടുമ്പാശ്ശേരിയില്‍ കസ്റ്റംസ് പരിശോധന; ഒരു കിലോയോളം സ്വര്‍ണം പിടികൂടി

ഇത് ആദ്യമാണ് വിമാനത്താവളത്തിന് പുറത്ത് കസ്റ്റംസ് പരിശോധന നടത്തുന്നത്

Published

|

Last Updated

കൊച്ചി |  നെടുമ്പാശ്ശേരി വിമാനത്താവളത്തിന് പുറത്ത് കസ്റ്റംസ് നടത്തിയ പരിശോധനയില്‍ സ്വര്‍ണം പിടികൂടി. വിവിധ യാത്രക്കാരില്‍ നിന്നായി ഒരു കിലോയോളം സ്വര്‍ണമാണ് പിടികൂടിയത്. വിമാനത്താവളത്തിന് പുറത്താണ് കസ്റ്റംസ് പ്രിവന്റ്‌റെ വിഭാഗത്തിന്റെ പരിശോധന നടക്കുന്നത്.

ഇത് ആദ്യമാണ് വിമാനത്താവളത്തിന് പുറത്ത് കസ്റ്റംസ് പരിശോധന നടത്തുന്നത്. ശരീരത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സ്വര്‍ണം പിടികൂടിയത്. മലപ്പുറം സ്വദേശിയായ ഒരു യാത്രക്കാരനെ കസ്റ്റഡിയില്‍ എടുത്തു

 

---- facebook comment plugin here -----

Latest