Connect with us

SWAPNA SURESH

സ്വപ്നക്കെതിരായ വിജേഷ് പിള്ളയുടെ പരാതിയില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്

സ്വപ്ന നേരത്തേയും ഒത്തുതീര്‍പ്പ് ആരോപണം ഉന്നയിച്ചപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്നു. 

Published

|

Last Updated

തിരുവനന്തപുരം | നയതന്ത്ര ബാഗേജിൻ്റെ മറവിൽ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരെ കണ്ണൂർ സ്വദേശി വിജേഷ് പിള്ള നല്‍കിയ പരാതിയില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്. ഡി ജി പിക്ക് ലഭിച്ച പരാതി പ്രാഥമിക അന്വേഷണത്തിനായി ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. കണ്ണൂര്‍ യൂനിറ്റിനാണ് ചുമതല.

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും വേണ്ടി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ദൂതനായി വിജേഷ് പിള്ള വന്ന് ഭീഷണിപ്പെടുത്തിയെന്ന് സ്വപ്ന കഴിഞ്ഞ ദിവസം ഫേസ്ബുക്ക് ലൈവിൽ ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് വിജേഷ് പിള്ള പരാതി നൽകിയത്. തനിക്ക് സി പി എമ്മുമായി യാതൊരു ബന്ധവുമില്ലെന്നും രാഷ്ട്രീയ ബന്ധമുണ്ടെങ്കിൽ അത് ബി ജെ പിയുമായാണുള്ളതെന്നും വിജേഷ് പറഞ്ഞിരുന്നു. വെബ് സീരീസുമായി ബന്ധപ്പെട്ടാണ് സ്വപ്നയെ ബെംഗളൂരുവിലെ ഹോട്ടലിൽ വെച്ച് കണ്ടതെന്നും വിജേഷ് പറഞ്ഞിരുന്നു.

സ്വപ്ന നേരത്തേയും ഒത്തുതീര്‍പ്പ് ആരോപണം ഉന്നയിച്ചപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്നു.  സാധാരണയായി ഡി ജി പിക്ക് ലഭിക്കുന്ന പരാതി കുറ്റകൃത്യം നടന്ന ജില്ലയിലെയോ അല്ലങ്കില്‍ പരാതിക്കാരന്റെ മേല്‍വിലാസമുള്ള ജില്ലയിലെയോ പൊലീസ് മേധാവിക്കാണ് കൈമാറുന്നത്. ആ കീഴ്‌വഴക്കം മറികടന്നാണ് ക്രൈംബ്രാഞ്ചിനെ എൽപ്പിച്ചത്.