Kerala
വിലക്കയറ്റത്തിനെതിരെ ചൊവ്വാഴ്ച സി പി എം സമരം
രാവിലെ 10 മുതൽ വൈകിട്ട് ആറ് വരെയാണ് പ്രതിഷേധ സമരം.
തിരുവനന്തപുരം | രാജ്യത്ത് രൂക്ഷമായ വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്ര സർക്കാറിനെതിരെ പ്രതിഷേധ സമരവുമായി സി പി എം. ചൊവ്വാഴ്ച സംസ്ഥാനത്തെ 210 ഏരിയാ കേന്ദ്രങ്ങളിൽ സമരം സംഘടിപ്പിക്കും. രാവിലെ 10 മുതൽ വൈകിട്ട് ആറ് വരെയാണ് പ്രതിഷേധ സമരം.
രാജ്യത്ത് കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ വിലക്കയറ്റം ഇരട്ടിയിലധികമായെന്നും അവശ്യ സാധനങ്ങൾ ഉൾപ്പെടെ സർവ മേഖലയിലെയും വിലക്കയറ്റം ജനജീവിതം ദുസ്സഹമാക്കിയിരിക്കുന്നുവെന്നും സി പി എം ചൂണ്ടിക്കാട്ടി.







