Connect with us

Kerala

സസ്‌പെന്‍ഷനിലായിരുന്ന ജോര്‍ജ് എം തോമസിനെ തിരിച്ചെടുത്ത് സി പി എം

നടപടി സ്വീകരിച്ച് 14 മാസത്തിനു ശേഷമാണ് പാര്‍ട്ടി സമ്മേളന കാലയളവില്‍ ജോര്‍ജ് എം തോമസിനെ തിരിച്ചെടുക്കുന്നത്.

Published

|

Last Updated

കോഴിക്കോട് | സാമ്പത്തിക ക്രമക്കേട് ഉള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങളെ തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്ന മുന്‍ എം എല്‍ എ. ജോര്‍ജ് എം തോമസിനെ സി പി എം തിരിച്ചെടുത്തു. നടപടി സ്വീകരിച്ച് 14 മാസത്തിനു ശേഷമാണ് പാര്‍ട്ടി സമ്മേളന കാലയളവില്‍ ജോര്‍ജ് എം തോമസിനെ തിരിച്ചെടുക്കുന്നത്.  മുക്കം തോട്ടുമുക്കം ബ്രാഞ്ചിലാണ് അദ്ദേഹത്തെ തിരിച്ചെടുത്തത്.

സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവും തിരുവമ്പാടി മുന്‍ എം എല്‍ എയുമായ ജോര്‍ജ് എം തോമസിനെ കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് സസ്‌പെന്‍ഡ് ചെയ്തത്. പോക്‌സോ പീഡന കേസിലെ പ്രതിയെ രക്ഷിക്കാന്‍ ഇടപെട്ടു, പ്രതിയില്‍ നിന്ന് 25 ലക്ഷം കൈപ്പറ്റി, സഹായിച്ച പോലീസുദ്യോഗസ്ഥന് ഭൂമി നല്‍കി, നാട്ടുകാരനില്‍ നിന്ന് വഴി വീതി കൂട്ടാനായി മധ്യസ്ഥനെന്ന നിലയില്‍ ഒരു ലക്ഷം രൂപ വാങ്ങി, ക്വാറി മുതലാളിമാരെ കൊണ്ട് വീട് നിര്‍മാണത്തിന് സാമഗ്രികള്‍ വാങ്ങിപ്പിച്ചു തുടങ്ങി ജോര്‍ജ് എം തോമസിനെതിരെ ഉയര്‍ന്ന ഗൗരവ സ്വഭാവമുള്ള ആരോപണങ്ങള്‍ പാര്‍ട്ടിയുടെ അന്വേഷണ റിപോര്‍ട്ടില്‍ ശരിവെച്ചിരുന്നു.

എം എല്‍ എ എന്ന നിലയ്ക്ക് പദവി ഉപയോഗിച്ചുവെന്നായിരുന്നു അന്വേഷണ കമ്മീഷന് ജോര്‍ജ് എം തോമസ് നല്‍കിയ മറുപടി.

 

Latest