Connect with us

മുതിര്‍ന്ന സി പി എം നേതാവും പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയുമായ ബുദ്ധദേബ് ഭട്ടാചാര്യ (80) അന്തരിച്ചു. വാര്‍ധക്യ സഹചമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കിടെയായിരുന്നു ഇന്ന് രാവിലെ  അന്ത്യം. ബംഗാള്‍ സി പി എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം ആണ് മരണവിവരം അറിയിച്ചത്. 2000 മുതല്‍ 2011വരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്നു. ജ്യോതിബസു സജീവരാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചതിന് പിന്നാലെയാണ് ബംഗാള്‍ ബുദ്ധദേബ് മുഖ്യമന്ത്രിയാകുന്നത്. 35 വര്‍ഷം നീണ്ടുനിന്ന സി പി എം ഭരണത്തിലെ അവസാന മുഖ്യമന്ത്രിയായിരുന്നു ബുദ്ധദേബ്.