Connect with us

palastine solidarity

സി പി എം മൂന്നാമത് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ഇന്ന് മലപ്പുറത്ത്

സി പി എം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും

Published

|

Last Updated

മലപ്പുറം | സി പി എം സംഘടിപ്പിക്കുന്ന മൂന്നാമത് ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ഇന്ന് മലപ്പുറത്ത് നടക്കും. കോഴിക്കോട്ടും തിരുവനന്തപുരത്തും ആയിരങ്ങളെ അണിനിരത്തി നടത്തിയ റാലിക്കു പിന്നാലെയാണു മലപ്പുറത്തെ റാലി.

സി പി എം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി വി അബ്ദുറഹ്മാന്‍, ഖലില്‍ ബുഹാരി തങ്ങള്‍, ഉമ്മര്‍ ഫൈസി മുക്കം തുടങ്ങി നിരവധി പ്രമുഖര്‍ പൊതുസമ്മേളനത്തില്‍ സംസാരിക്കും.

മലപ്പുറം നഗരത്തില്‍ പ്രകടനവും കിഴക്കേ തലയില്‍ പൊതുസമ്മേളനവും നടക്കും.

Latest