Connect with us

International

എലിസബത്ത് രാജ്ഞിക്ക് കൊവിഡ്; കൊട്ടാരത്തില്‍ പൂര്‍ണ വിശ്രമത്തില്‍

Published

|

Last Updated

ലണ്ടന്‍ | എലിസബത്ത് രാജ്ഞിക്ക് കൊവിഡ് സ്ഥിരീകരിച്ചു. പൂര്‍ണ വിശ്രമത്തില്‍ കഴിയുന്ന രാജ്ഞിയെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം നിരീക്ഷിച്ചു വരികയാണെന്ന് ബക്കിങ്ഹാം കൊട്ടാരം അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഒരുവര്‍ഷത്തോളമായി പൊതുപരിപാടികളിലൊന്നും പങ്കെടുക്കാതെ കൊട്ടാരത്തില്‍ തന്നെ കഴിയുന്നതിനിടെയാണ് രാജ്ഞിയെ കൊവിഡ് ബാധിച്ചത്.

രാജകുടുംബത്തിലെ മറ്റ് രണ്ട് പേര്‍ക്കും കൊവിഡ് ബാധിച്ചിട്ടുണ്ട്.

 

Latest