Kerala
സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ 1000 കടന്നു
നാല് ദിവസത്തിനിടെ 717 ആക്ടീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

തിരുവനന്തപുരം| സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധന. കൊവിഡ് കേസുകള്‍ 1000 കടന്നു. നിലവില്‍ 1147 പേരാണ് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. നാല് ദിവസത്തിനിടെ 717 ആക്ടീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ 227 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
രാജ്യത്താകെ 2710 പേരാണ് കൊവിഡ് ബാധിതരായി ചികിത്സയിലുള്ളത്. തിങ്കളാഴ്ച 430 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് മരണം കൂടി പുതുതായി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്താകെ 24 മണിക്കൂറിനിടെ 511 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 227 കേസുകളും കേരളത്തിലാണ്. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 72 പേര്‍രോഗമുക്തരായി.
സംസ്ഥാനത്തെ പുതിയ ജില്ലാതല കണക്കുകള്‍ പുറത്തുവിട്ടിട്ടില്ല. കോട്ടയം, എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണ് കൂടുതല്‍ കൊവിഡ് കേസുകള്‍ ഉള്ളതെന്നാണ് വിവരം. മറ്റ് സംസ്ഥാനങ്ങിലും രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്.