Covid India
രാജ്യത്ത് 42,618 പേര്‍ക്ക് കൂടി കൊവിഡ്; 330 മരണം
ഇന്ത്യയിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,29,45,907 ആയി
ന്യൂഡല്‍ഹി | രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 42,618 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ രോഗമുക്തി നിരക്ക് 97.43 ശതമാനമായി. 330 കൊവിഡ് മരണമാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്തതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയിലെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,29,45,907 ആയി. 3,21,00,001 പേര്‍ രാജ്യത്താകെ ഇതുവരെ രോഗമുക്തി നേടി. 4,05,681 നിലവില്‍ ചികിത്സയില്‍ തുടരുകയാണ്.330 മരണം ഇന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 4,39,895ആയി. 17,04,970 സാമ്പിളുകളാണ് ഇന്നലെ പരിശോധിച്ചത്.
അതേസമയം കേരളത്തില്‍ ഇന്നലെ 29,322 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്
---- facebook comment plugin here -----




