Connect with us

National

ഹൗസിംഗ് ബോര്‍ഡ് കേസ്; തമിഴ്‌നാട് മന്ത്രി പെരിയ സാമിയെ കുറ്റവിമുക്തനാക്കിയ ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

മാര്‍ച്ച് 28ന് മുന്‍പ് ഒരു ലക്ഷം രൂപ കെട്ടിവച്ചാല്‍ ജാമ്യം അനുവദിക്കാമെന്നും ഹൈക്കോടതി അറിയിച്ചു.

Published

|

Last Updated

ചെന്നൈ| അഴിമതിക്കേസില്‍ തമിഴ്‌നാട് ഗ്രാമ വികസന മന്ത്രി ഐ പെരിയ സാമിയെ കുറ്റവിമുക്തനാക്കിയ പ്രത്യേക കോടതി ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. കേസില്‍ പുനര്‍ വിചാരണ ചെയ്യണമെന്നും ജഡ്ജി ആനന്ദ് വെങ്കിടേഷ് ഉത്തരവിട്ടു. കേസില്‍ ഫെബ്രുവരി 13ന് വാദം പൂര്‍ത്തിയായി. ഇന്നാണ് വിധി പ്രഖ്യാപിച്ചത്. മാര്‍ച്ച് 28ന് മുന്‍പ് ഒരു ലക്ഷം രൂപ കെട്ടിവച്ചാല്‍ ജാമ്യം അനുവദിക്കാമെന്നും ഹൈക്കോടതി അറിയിച്ചു.

കേസിലെ മറ്റ് രണ്ട് പ്രതികള്‍ക്കൊപ്പം വിചാരണ നേരിടാന്‍ മന്ത്രിയോട് കോടതി നിര്‍ദ്ദേശിച്ചു. വിചാരണയുടെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് നല്‍കാനും ജഡ്ജി ആനന്ദ് വെങ്കിടേഷ് ഉത്തരവിട്ടു.

2006 മുതല്‍ 2011 വരെ ഹൗസിംഗ് ബോര്‍ഡ് മന്ത്രിയായിരുന്നു ഐ പെരിയസാമി. അദ്ദേഹം അന്തരിച്ച മുന്‍ മുഖ്യമന്ത്രി കരുണാനിധിയുടെ അംഗരക്ഷകനായിരുന്ന ഗണേശന് ഹൗസിംഗ് ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള വീട് അനധികൃതമായി അനുവദിച്ചുവെന്നാണ് കേസ്. കേസില്‍ 2023 മാര്‍ച്ചില്‍ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരായ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതി  ഐ പെരിയസാമിയെ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ ഈ ഉത്തരവ് വീണ്ടും പരിശോധിക്കാന്‍ മദ്രാസ് ഹൈക്കോടതി ജഡ്ജി എന്‍.ആനന്ദ് വെങ്കിടേഷ് സ്വമേധയാ കേസ് ഏറ്റെടുക്കുകയായിരുന്നു.

 

 

 

Latest