Uae
കോര്‍പ്പറേറ്റ് ടാക്‌സ്; സമയപരിധി ഓര്‍മപ്പെടുത്തി അതോറിറ്റി
ലൈസന്‍സ് നല്‍കിയ വര്‍ഷം പരിഗണിക്കാതെ സ്ഥാപനങ്ങള്‍ മെയ് 31 വെള്ളിയാഴ്ചക്കു മുമ്പ് അപേക്ഷ സമര്‍പ്പിക്കണം.

അബൂദബി | ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ലൈസന്‍സ് ലഭിച്ച സ്ഥാപനങ്ങള്‍ കോര്‍പ്പറേറ്റ് ടാക്സിനായി രജിസ്ട്രേഷന്‍ ചെയ്യേണ്ട സമയപരിധി ഓര്‍മപ്പെടുത്തി ഫെഡറല്‍ ടാക്‌സ് അതോറിറ്റി. ലൈസന്‍സ് നല്‍കിയ വര്‍ഷം പരിഗണിക്കാതെ സ്ഥാപനങ്ങള്‍ മെയ് 31 വെള്ളിയാഴ്ചക്കു മുമ്പ് അപേക്ഷ സമര്‍പ്പിക്കണം.
നികുതി നിയമം ലംഘിക്കുന്നതും ഭരണപരമായ പിഴകള്‍ക്ക് വിധേയമാകുന്നതും ഒഴിവാക്കാന്‍ ഇത് അനിവാര്യമാണെന്ന് അതോറിറ്റി വ്യക്തമാക്കി. കോര്‍പ്പറേറ്റ്, ബിസിനസ് ടാക്സ് സംബന്ധിച്ച 2022 ലെ നമ്പര്‍ 47 ഫെഡറല്‍ നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട 2023 ലെ മന്ത്രിസഭാ പ്രമേയം അനുസരിച്ചാണ് നടപടി. അതോറിറ്റി തീരുമാനത്തില്‍ വ്യക്തമാക്കിയ സമയപരിധിക്കുള്ളില്‍ കോര്‍പ്പറേറ്റ് നികുതിക്ക് വിധേയരായ സ്ഥാപനങ്ങളും വ്യക്തികള്‍ും (താമസക്കാരും അല്ലാത്തവരും) രജിസ്റ്റര്‍ ചെയ്യണമെന്ന് അതോറിറ്റി വിശദീകരിച്ചു.
എമിറേറ്റ്സ് ടാക്‌സ് പ്ലാറ്റ്ഫോം വഴി ലോഗിന്‍ ചെയ്ത് അപേക്ഷയും ആവശ്യമായ രേഖകളും സമര്‍പ്പിച്ച് രജിസ്‌ട്രേഷന്‍ നടത്താനാവും. രജിസ്റ്റര്‍ ചെയ്യാത്ത കോര്‍പ്പറേറ്റ് നികുതിക്ക് വിധേയരായ വ്യക്തികള്‍ ഒരു പുതിയ ഉപയോക്തൃ പ്രൊഫൈല്‍ സൃഷ്ടിക്കണം. https://eservices.tax.gov.ae/ എന്ന ലിങ്ക് ഉപയോഗിച്ച് എമിറേറ്റ്‌സ് ടാക്‌സ് പ്ലാറ്റ്ഫോം ആക്സസ് ചെയ്യാനും ഒരു അക്കൗണ്ട് സൃഷ്ടിക്കാനും കഴിയും.