Connect with us

Kerala

വിവാദ ശബ്ദ സന്ദേശം; രാജി നല്‍കി കണ്ണൂര്‍ ഡി സി സി ജനറല്‍ സെക്രട്ടറി

വയനാട് പുനരധിവാസത്തിലും യൂത്ത് കോണ്‍ഗ്രസ്സ് തിരഞ്ഞെടുപ്പിലും നേതൃത്വം തട്ടിപ്പുനടത്തി എന്ന് കെ സി വിജയന്‍ പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്.

Published

|

Last Updated

കണ്ണൂര്‍ | വിവാദ ശബ്ദ സന്ദേശം പുറത്തുവന്നതിനു പിന്നാലെ രാജി നല്‍കി കണ്ണൂര്‍ ഡി സി സി ജനറല്‍ സെക്രട്ടറി കെ സി വിജയന്‍. രാജി സ്വീകരിച്ചതായി കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു. വയനാട് പുനരധിവാസത്തിലും യൂത്ത് കോണ്‍ഗ്രസ്സ് തിരഞ്ഞെടുപ്പിലും നേതൃത്വം തട്ടിപ്പുനടത്തി എന്ന് കെ സി വിജയന്‍ പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്.

യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനും കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനനുമെതിരെയായിരുന്നു ഗുരുതര വിമര്‍ശനം. ശബ്ദ സന്ദേശം പുറത്തുവന്നതോടെ കെ സി വിജയനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സ് കെ പി സി സി പ്രസിഡന്റിന് പരാതി നല്‍കിയിരുന്നു. പരാതിയില്‍ റിപോര്‍ട്ട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് രാജി.

‘പാര്‍ട്ടിയുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലായിരുന്നു യൂത്ത് കോണ്‍ഗ്രസ്സ് നേതൃത്വത്തിനെതിരായ കെ സി വിജയന്റെ വിമര്‍ശനം. കള്ളവോട്ട് വാങ്ങിയും വ്യാജ ഐഡന്റിറ്റി കാര്‍ഡുണ്ടാക്കിയുമാണ് വിജില്‍ യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റായത്. അതിന്റെ മുകളിലുള്ളവനും അങ്ങനെതന്നെ. തട്ടിപ്പുനടത്തി ജീവിക്കുന്നവര്‍ക്ക് എന്തു മാന്യത. വയനാട്ടിലേക്ക് ഇവിടെനിന്ന് എത്ര പണം പിരിച്ചുവെന്ന് എനിക്ക് നന്നായി അറിയാം. അവിടെ എത്ര കൊടുത്തുവെന്നും. ബാക്കി കാര്യങ്ങള്‍ എന്നെക്കൊണ്ട് പറയിപ്പിക്കരുത്. ഇതൊക്കെ മനസ്സിലടക്കിയാണ് മുന്നോട്ടുപോകുന്നത്. കള്ളവോട്ട് വാങ്ങി ജില്ലാ പ്രസിഡന്റായി ചമഞ്ഞു നടക്കുകയാണ്.’ ഇതായിരുന്നു ശബ്ദ സന്ദേശത്തിന്റെ ഉള്ളടക്കം.

 

---- facebook comment plugin here -----

Latest