National
രാജസ്ഥാന് പഞ്ചായത്ത് തിരഞ്ഞെടുപ്പ്; ബി ജെ പിക്ക് കനത്ത തിരിച്ചടി നല്കി കോണ്‍ഗ്രസ് മുന്നേറ്റം
2028-ല്‍ നടക്കാനിരിക്കുന്ന രാജസ്ഥാന് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിന് വലിയ ആത്മവിശ്വാസം നല്‍കുന്നതാണ് ഈ വിജയം
ജയ്പൂര്‍ | രാജസ്ഥാനില്‍ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബി ജെ പിക്ക് കനത്ത തിരിച്ചടി നല്കി കോണ്‍ഗ്രസ് മുന്നേറ്റം. 2028-ല്‍ നടക്കാനിരിക്കുന്ന രാജസ്ഥാന് നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിന് വലിയ ആത്മവിശ്വാസം നല്‍കുന്നതാണ് ഈ വിജയം.
37 ജില്ലാ പഞ്ചായത്തുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 24 ഇടത്തും കോണ്‍ഗ്രസ് ലീഡ് നേടിയപ്പോള്‍ എട്ട് സീറ്റുകളില്‍ മാത്രമാണ് ബി ജെ പിക്ക് മുന്നിലെത്താനായത്. നാല് ജില്ലാ പഞ്ചായത്തുകളില്‍ സ്വതന്ത്രരും ലീഡ് ചെയ്യുന്നുണ്ട്. സംസ്ഥാനത്തെ 419 പഞ്ചായത്ത് സമിതികളില്‍ 177 എണ്ണത്തിലും കോണ്‍ഗ്രസ് വ്യക്തമായ ഭൂരിപക്ഷം സ്വന്തമാക്കി. ബിജെപിക്ക് 81 സീറ്റുകള്‍ മാത്രമാണ് സുരക്ഷിതമാക്കാന്‍ സാധിച്ചത്. പഞ്ചായത്ത് സമിതികളില്‍ ലീഡ് ചെയ്യുന്ന 56 സ്വതന്ത്രരുടെ നിലപാട് പലയിടത്തും നിര്‍ണായകമാകും.
അടുത്തിടെ നടന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി ജെ പിക്ക് ഗ്രാമീണ മേഖലയിലുണ്ടായ തിരിച്ചടി അപ്രതീക്ഷിതമാണ്. സി പി എമ്മും പ്രാദേശിക കക്ഷികളും തെരഞ്ഞെടുപ്പില്‍ സിപിഎമ്മും ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ചവെച്ചത്. ബി ജെ പിയുടെ ശക്തികേന്ദ്രങ്ങളായ ചുരു, ഭരത്പൂര്‍ തുടങ്ങിയ മേഖലകളില്‍ കടന്നുകയറാന്‍ കോണ്‍ഗ്രസിന് സാധിച്ചു.
Content Highlights: Congress dealt a major blow to the ruling BJP in the Rajasthan panchayat elections, leading in 24 of 37 Zila Parishads and securing a majority in 177 Panchayat Samitis. The rural victory, including breakthroughs in BJP strongholds like Churu and Bharatpur, boosts Congress ahead of the 2028 assembly polls.

