Connect with us

mv jayarajan@press

കോണ്‍ഗ്രസ് ജനങ്ങളോട് മാപ്പ് പറയണം: എം വി ജയരാജന്‍

മുഖ്യമന്ത്രിയെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ ശബരീനാഥിനെതിരെ കേസെടുക്കണം

Published

|

Last Updated

കണ്ണൂര്‍ | മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ നടന്ന പ്രതിഷേധത്തിന്റെ ഗൂഢാലോചന പുറത്തുവന്ന സാഹചര്യത്തില്‍ കെ പി സി സിയും കോണ്‍ഗ്രസ് നേതൃത്വം ജനങ്ങളോട് മാപ്പ് പറയണമെന്ന് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ഗൂഢാലോച നടത്തിയത് യൂത്ത്കോണ്‍ഗ്രസ് നേതാക്കളാണെന്ന വാട്സ്ആപ്പ് ചാറ്റും ഓഡിയോ നിര്‍ദേശങ്ങളും പുറത്തുവന്നിരിക്കുകയാണ്. കെ പി സി സി കണ്ണൂര്‍ ഡി സി സിയും ജനങ്ങളോട് കുറ്റം ഏറ്റുപറഞ്ഞ് മാപ്പ് പറയണം. യൂത്ത്കോണ്‍ഗ്രസ് നേതാക്കളായ ഷാഫി പറമ്പിലും ശബരിനാഥും റിജില്‍ മാക്കുറ്റിയും വി പി ദുല്‍ഖിഫിലും എന്‍എസ് നുസൂറുമാണ് വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ മുഖ്യമന്ത്രിയെ അപായപ്പെടുത്താനുള്ള പദ്ധതി ആസൂത്രണം ചെയ്തത്.

യൂത്ത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക വാട്ട്‌സാപ്പ് ഗ്രൂപ്പിലാണ് ഈ ഗൂഢാലോചന. ഇതില്‍ മുഖ്യപങ്കുവഹിച്ചത് ശബരിനാഥാണെന്നും ജയരാജന്‍ ആരോപിച്ചു. സംഭവത്തിന് പിന്നിലെ ഉന്നതതല ഗൂഢാലോചനയാണ് രേഖകള്‍ സഹിതം ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ഗൂഢാലോചനക്കാരുടെ പേരില്‍ പോലീസ് കേസ് എടുക്കണമെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

 

---- facebook comment plugin here -----

Latest