Kerala
ഒളവണ്ണ ടോൾ പ്ലാസയിൽ കോൺഗ്രസ് പ്രതിഷേധം; പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി
സര്‍വീസ് റോഡിന്റെ ഉള്‍പ്പെടെ പണി പൂര്‍ത്തിയായില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം
കോഴിക്കോട്| കോഴിക്കോട് ഒളവണ്ണയില്‍ ടോള്‍ പിരിക്കാനുള്ള നീക്കത്തിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. പോലീസുമായി ഉന്തും തള്ളുമുണ്ടായി. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. സര്‍വീസ് റോഡിന്റെ ഉള്‍പ്പെടെ പണി പൂര്‍ത്തിയായില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.
അതേസമയം പ്രതിഷേധം വ്യാപകമാക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. നാളെ കൂടുതല്‍ മണ്ഡലം കമ്മറ്റികള്‍ പ്രതിഷേധത്തിന്റെ ഭാഗമാകും. ഡിസിസി അധ്യക്ഷനെ അറസ്റ്റ് ചെയ്തതുള്‍പ്പടെ ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. ഇന്നത്തെ സമരം താല്‍കാലികമായി അവസാനിപ്പിച്ചു.
രാമനാട്ടുകര മുതല്‍ വെങ്ങളം വരെയുള്ള കോഴിക്കോട് ബൈപ്പാസിലാണ് ഒളവണ്ണ ഭാഗത്ത് ഇന്ന് മുതല്‍ ടോള്‍ പിരിവ് ആരംഭിക്കുന്നത്. ലൈറ്റ് മോട്ടര്‍ വാഹനങ്ങള്‍ക്ക് ഒരു വശത്തേക്ക് 90 രൂപയും , ഇരു വശത്തേക്കും 135 രൂപയുമാണ് . മിനി ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് 145 രൂപയും ഇരുവശങ്ങളിലേക്ക് 215 രൂപയുമാണ് . ബസ്, ട്രക്ക് എന്നിങ്ങനെ വലിയ വാഹനങ്ങള്‍ക്ക് ഒരു വശത്തേക്ക് 300, ഇരു വശങ്ങളിലേക്കും 455 മാണ്.


