Kerala
മുഖ്യമന്ത്രി പരിഗണിക്കുന്നത് ലീഗിനെ മാത്രം; കെ പി സി സി ഭാരവാഹി യോഗത്തില്‍ തുറന്നടിച്ച് നേതാക്കള്‍
ലീഗിനു കൊടുത്തതിന്റെ ബാക്കി ബോര്‍ഡ്-കോര്പറേഷന് പദവികള്‍ മുഖ്യമന്ത്രി ഇഷ്ടക്കാര്‍ക്ക് നല്‍കുകയാണെന്നും ആരോപണം ഉന്നയിച്ചു
തിരുവനന്തപുരം | മുഖ്യമന്ത്രി വി ഡി സതീശന് മുസ്്ലിം ലീഗിനെ മാത്രമാണ് പരിഗണിക്കുന്നതെന്ന രൂക്ഷമായ ആരോപണവുമായി ഒരു വിഭാഗം നേതാക്കള്‍. ഭൂരിപക്ഷം എം എല്‍ എ മാരുടെ പിന്തുണയില്ലാതിരുന്നിട്ടും വി ഡി സതീശന് മുഖ്യമന്ത്രിയായത് മുസ്്ലിം ലീഗിന്റെ ശക്തമായ നിലപാടുകാരണമാണെന്നും ഇതിന്റെ കൂറാണ് മുഖ്യമന്ത്രി ലീഗിനോടു കാണിക്കുന്നതെന്നുമാണ് ആരോപണം. കെ പി സി സി ഭാരവാഹി യോഗത്തില്‍ ഈ അഭിപ്രായം ചില നേതാക്കള്‍ തുറന്നടിച്ചു. ഇന്നലെ രാത്രി ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് വിമര്‍ശനമുയര്‍ന്നത്.
ലീഗിനു കൊടുത്തതിന്റെ ബാക്കി ബോര്‍ഡ്-കോര്പറേഷന് പദവികള്‍ മുഖ്യമന്ത്രി ഇഷ്ടക്കാര്‍ക്ക് നല്‍കുകയാണെന്നും ആരോപണം ഉന്നയിച്ചു. ലീഗില്‍ നിന്നാണ് കോണ്‍ഗ്രസ് പദവികള്‍ അറിയുന്നത്. ആറ് മാസമായിട്ടും കോണ്‍ഗ്രസിന് പദവികളായില്ല. ഭരണം മാറിയിട്ടും പദവികളില്‍ സി പി എം നേതാക്കള്‍ തുടരുന്നു. ഭരണമാറ്റം പ്രകടമായില്ലെന്നും പരാതി ഉയര്‍ന്നു. ചില മന്ത്രിമാരുടെ സന്ദര്‍ശനം ജില്ലകളില്‍ പാര്‍ട്ടി നേതാക്കള്‍ പോലും അറിയാതെയാണ്.
പദവി വിഭജനത്തില്‍ എ ഗ്രൂപ്പ് പിന്നോട്ടില്ല. അവഗണന സഹിക്കേെേണ്ടന്നാണ് ഗ്രൂപ്പിന്റെ പൊതുവികാരം. ഗ്രൂപ്പിനെ സജീവമാക്കാനും തീരുമാനമുണ്ട്. പദവികള്‍ പങ്കിടുന്ന ചര്‍ച്ചകളില്‍ ഗ്രൂപ്പ് പ്രതിനിധിയും വേണമെന്ന ആവശ്യം ശക്തമാക്കും. ബോര്‍ഡ് കോര്പറേഷന് വിഭജനം വൈകിയെന്ന് സണ്ണി ജോസഫ് കെ പി സി സി ഭാരവാഹി യോഗത്തില്‍ സമ്മതിച്ചു.
ബോര്‍ഡ് കോര്പറേഷന് പ്രാതിനിധ്യത്തെ ചൊല്ലി കെ പി സി സി ഭാരവാഹി യോഗത്തില്‍ ഡി സി സി പ്രസിഡന്റുമാരും പൊട്ടിത്തെറിച്ചു. അര്‍ഹമായ പ്രാതിനിധ്യം ബോര്‍ഡ് കോര്പ്പറേഷന് വിഭജനത്തില്‍ ഇല്ലെന്ന് ഡി സി സി പ്രസിഡന്റുമാര്‍ യോഗത്തില്‍ പറഞ്ഞു. തീരുമാനങ്ങള്‍ക്ക് ഒച്ചിന്റെ വേഗമെന്ന് അവര്‍ പരിഹസിച്ചു.
ജി എന്‍ എ കരാറില്‍ വ്യക്തത വേണമെന്ന് കോണ്‍ഗ്രസ് വക്താക്കള്‍ ആവശ്യപ്പെട്ടു. മാധ്യമ വിഭാഗത്തിന്റെ ചുമതലയുള്ളയാളാണ് ആവശ്യം ഉന്നയിച്ചത്. മാധ്യമങ്ങളില്‍ ചര്‍ച്ചയ്ക്ക് പങ്കെടുക്കുന്നത് പ്രതിസന്ധിയിലാണെന്നും യോഗത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയും മന്ത്രിയും തമ്മില്‍ ഭിന്നത നിലനില്‍ക്കുന്നതിനാല്‍ ചാനല്‍ ചര്‍ച്ചയ്ക്ക് പാനലിസ്റ്റുകളെ നിയോഗിക്കാനാവുന്നില്ല. മുഖ്യമന്ത്രിക്കോ മന്ത്രിക്കോ ആര്‍ക്കൊപ്പം ആണ് നില്‍ക്കേണ്ടതെന്നും ദീപ്തി മേരി വര്‍ഗീസ് ചോദിച്ചു.
Content Highlights:Congress leaders slammed CM VD Satheesan at an online KPCC meeting, alleging favouritism toward the Muslim League and his loyalists in board-corporation appointments. DCC presidents and the A group protested the delay in power-sharing, while KPCC president Sunny Joseph admitted the lag. Spokespersons also sought clarity on the GNA deal amid visible rifts between the CM and ministers.



