International
സാങ്കേതിക തകരാര്‍ പരിഹരിച്ചു; അമേരിക്കയില്‍ വിമാന സര്‍വീസുകള്‍ പുനഃസ്ഥാപിച്ചു
2023 ജനുവരിയിലാണ് അവസാനമായി രാജ്യവ്യാപകമായി ഒരു ഗ്രൗണ്ട് സ്റ്റോപ്പ് ഉണ്ടായത്.
വാഷിംഗ്ടണ്‍|അമേരിക്കയില്‍ വ്യോമഗതാഗതം സ്തംഭിപ്പിച്ച അസാധാരണമായ ‘ഗ്രൗണ്ട് സ്റ്റോപ്പ്’ പിന്‍വലിച്ചതായി ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ആയിരക്കണക്കിന് യാത്രക്കാരാണ് വിമാനത്താവളങ്ങളില്‍ കുടുങ്ങിയത്. രാജ്യത്തുടനീളമുള്ള വിമാനങ്ങള്‍ കൈകാര്യം ചെയ്യുന്ന എയര്‍ റൂട്ട് ട്രാഫിക് കണ്‍ട്രോള്‍ സെന്ററുകളെ ബാധിക്കുന്ന ആശയവിനിമയ തകരാറിനെ തുടര്‍ന്നാണ് വിമാന സര്‍വീസുകള്‍ റദ്ദാക്കിയത്.
പൈലറ്റുമാര്‍ക്ക് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്താന്‍ സഹായിക്കുന്ന റേഡിയോ ആശയവിനിമയ സംവിധാനം ശരിയായി പ്രവര്‍ത്തിക്കാതെ വരുമ്പോഴാണ് ‘ഫ്രീക്വന്‍സി തടസ്സം’ ഉണ്ടാകുന്നത്.
2023 ജനുവരിയിലാണ് അവസാനമായി രാജ്യവ്യാപകമായി ഒരു ഗ്രൗണ്ട് സ്റ്റോപ്പ് ഉണ്ടായത്. അന്ന് ഒരു നോട്ടിഫിക്കേഷന്‍ സിസ്റ്റം തകരാറിലായിരുന്നു. അതിനുമുമ്പ്, 2001 സെപ്റ്റംബര്‍ 11 ലെ ആക്രമണങ്ങള്‍ക്ക് ശേഷമാണ് രാജ്യവ്യാപകമായി അവസാനമായി ഗ്രൗണ്ട് സ്റ്റോപ്പ് പുറപ്പെടുവിച്ചത്.
Content Highlights: The Federal Aviation Administration lifted a rare US ground stop after a major air traffic control communication glitch. Thousands of passengers were stranded as radio frequency disruptions halted flights nationwide. This marks the first such nationwide halt since the system outage in January 2023.

