Kerala
വനിതാ ഡോക്ടര്‍ക്കെതിരെ ലൈംഗികാതിക്രമം; നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ പിടിയില്‍
ഹൗസ് സര്‍ജന്‍സി ഡോക്ടറാണ് അതിക്രമത്തിന് ഇരയായതെന്നാണ് വിവരം.
തിരുവനന്തപുരം|വനിതാ ഡോക്ടര്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ അറസ്റ്റില്‍. ഡോക്ടര്‍ വിനുവിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ഹൗസ് സര്‍ജന്‍സി ഡോക്ടറാണ് അതിക്രമത്തിന് ഇരയായതെന്നാണ് ലഭിക്കുന്ന വിവരം.
യുവതി പീഡനശ്രമത്തിനിടെ ഓടി രക്ഷപ്പെടുകയായിരുന്നു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. കേസില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
Content Highlights: Police arrested Dr. Vinu from Nedumangad District Hospital over a sexual assault complaint. The victim, a female house surgeon, escaped during the assault attempt and reported the incident. Police have initiated a detailed investigation into the case.
---- facebook comment plugin here -----

