Connect with us

National

ഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമര്‍ശം; ബിജെപി എംപി കങ്കണ റണാവത്തിനെതിരെ കേസ്

ബിഎന്‍എസ് 196, 353, 356 വകുപ്പുകളാണ് എംപിയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്

Published

|

Last Updated

ഷിംല| ഗാന്ധി കുടുംബത്തിനെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ബിജെപി എംപി കങ്കണ റണാവത്തിനെതിരെ കേസ്. ഹിമാചല്‍ പ്രദേശ് പോലീസാണ് കേസെടുത്തത്.ഷിംല സ്വദേശിയായ ക്യാപ്റ്റന്‍ അതുല്‍ ശര്‍മയുടെ പരാതിയിന്മേലാണ് കേസ്. പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും വിഷയത്തില്‍ തുടര്‍ അന്വേഷണം നടക്കുമെന്നും ഷിംല സൂപ്രണ്ട് ഓഫ് പോലീസ് ഗൗരവ് സിങ് വ്യക്തമാക്കി. ബിഎന്‍എസ് 196, 353, 356 വകുപ്പുകളാണ് കങ്കണയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.

സോണിയ ഗാന്ധി, മനേക ഗാന്ധി എന്നിവരുള്‍പ്പെടുന്ന ഗാന്ധി കുടുംബത്തിനെതിരായ സാമൂഹിക മാധ്യമ പോസ്റ്റുകളാണ് കേസിനാധാരം. ഗാന്ധി കുടുംബത്തിലേക്ക് ഒരു വിദേശ വനിത കടന്നുവന്നത് ദുരൂഹമെന്ന് കങ്കണ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചിരുന്നു. ‘ഇന്ദിര ഗാന്ധിയും സഞ്ജയ് ഗാന്ധിയും രാജീവ് ഗാന്ധിയും കൊല്ലപ്പെട്ടത് യാദൃശ്ചികമല്ല, അനന്തരാവകാശികള്‍ ഇല്ലാതായതോടെ അധികാരം മറ്റൊരു വിദേശ വനിതയായ സോണിയ ഗാന്ധിയിലെത്തി’ തുടങ്ങിയ ആരോപണങ്ങളും കങ്കണ ഉന്നയിച്ചിരുന്നു.

‘എത്ര സൗകര്യപ്രദം’ എന്ന പരാമര്‍ശത്തോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്. സഞ്ജയ് ഗാന്ധിയുടെ മരണശേഷം മനേക ഗാന്ധിയെയും മകനെയും കുടുംബവീട്ടില്‍ നിന്ന് പുറത്താക്കിയതിനെക്കുറിച്ചും കങ്കണ പരാമര്‍ശിച്ചിരുന്നു. ചൊവ്വാഴ്ചയാണ് കങ്കണയുടെ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടത്. സോണിയ ഗാന്ധിയുടെ ഓര്‍മക്കുറിപ്പായ ‘ബിലോംഗിങ്: എ ജേര്‍ണി ഓഫ് ലവ്’ പുറത്തിറങ്ങിയ സാഹചര്യത്തിലായിരുന്നു കങ്കണയുടെ പോസ്റ്റ്. രാഷ്ട്രീയ വിമര്‍ശനത്തിനപ്പുറം പ്രകോപനപരമായ കാര്യങ്ങള്‍ പ്രചരിപ്പിക്കാനുള്ള ഒരു ശ്രമത്തിന്റെ ഭാഗമാണ് പോസ്റ്റുകളെന്ന് പരാതിക്കാരനായ അതുല്‍ ശര്‍മ ആരോപിച്ചു.

Content Highlights:Himachal Pradesh Police registered a case against BJP MP Kangana Ranaut in Shimla over derogatory social media posts targeting the Gandhi family. The FIR was filed under BNS sections 196, 353, and 356 following a complaint by Capt Atul Sharma. Her remarks came after the release of Sonia Gandhi’s memoir.

---- facebook comment plugin here -----

Latest